ഉമ്മൻ ചാണ്ടിയോട് വിരോധം ആര്‍ക്കാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ?; ആരുടേയും കത്ത് വിറ്റ് കാശുണ്ടാക്കിയില്ല; ശരണ്യ മനോജ്

ഉമ്മൻ ചാണ്ടിയോട് വിരോധം ആര്‍ക്കാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ? കത്തിൽ അദ്ദഹത്തിന്‍റെ പേരില്ലായിരുന്നുവെന്നും നന്ദകുമാറിന്‍റെ ആരോപണങ്ങൾ തള്ളി ശരണ്യ മനോജ്. ആരുടേയും കത്ത് വിറ്റ് കാശുണ്ടാക്കിയില്ല. ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ തെളിവുകൾ കൂടി കൊടുക്കണം. നന്ദകുമാർ തെളിവുകൾ ഹാജരാക്കണം. ആരുടെ കയ്യിൽ നിന്നും പണം വാങ്ങി എന്നതിന് തെളിവ് വേണമെന്നും ശരണ്യ മനോജ് ട്വന്റി ഫോറിനോട് പറഞ്ഞു.(Saranya Manoj about Oommen Chandy in Solar Case)
കോടതിയെ സമീപിക്കും. കത്ത് ആദ്യം വായിക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിയുടെ പേരില്ലായിരുന്നു. ഉമ്മൻ ചാണ്ടിയോട് വിരോധം ആര്‍ക്കാണെന്ന് ഇപ്പോൾ വ്യക്തമാണ്. നന്ദകുമാർ പറഞ്ഞത് അമ്മയുടെ ചികിത്സയ്ക്കായി 50 ലക്ഷം രൂപ ചെലവുണ്ടെന്നാണ്. കേരള കോൺഗ്രസ് ബിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ കത്ത് ജയിലിൽ നിന്നും കിട്ടി പ്രദീപ് വാങ്ങി തിരുവനന്തപുരത്ത് കൊണ്ടുവരുമ്പോൾ ബാലകൃഷ്‌ണപിള്ള സൂക്ഷിക്കണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കത്ത് കൈയിലിരുന്നത്.
Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!
ചാനൽ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കത്ത് വാങ്ങിയത്. പരാതിക്കാരി ജയിലില്‍ കിടന്ന സമയത്ത് എഴുതിയ കത്ത് വാങ്ങിയെടുത്തത് ആര്‍. ബാലകൃഷ്ണപിള്ളയെന്നും കത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ലൈംഗിക പീഡനപരാതിയുണ്ടായിരുന്നില്ലെന്നും മനോജ് ട്വന്റി ഫോറിനോട് പറഞ്ഞു. നന്ദകുമാർ മൂന്നോ നാലോ പ്രവശ്യം വീട്ടിൽ വന്നു കത്ത് ആവശ്യപ്പെട്ടു. ഇരയുടെ ആവശ്യപ്രകാരം നിർബന്ധപൂർവം കത്ത് വാങ്ങുകയായിരുന്നുവെന്ന് ശരണ്യ മനോജ് പറഞ്ഞു.
എന്നാൽ സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തി. കത്ത് വ്യാജമായി തയ്യാറാക്കിയിട്ടില്ലെന്ന് നന്ദകുമാര്‍ വ്യക്തമാക്കി. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് നേരില്‍ കണ്ട് കത്തിനെക്കുറിച്ച് സംസാരിച്ചുവെന്നും നന്ദകുമാർ വെളിപ്പെടുത്തി.
മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയനെ കണ്ടിട്ടില്ലെന്നും നന്ദകുമാർ വ്യക്തമാക്കി. കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നെന്നും നന്ദകുമാര്‍ വ്യക്തമാക്കി. കത്ത് കൈവശം എത്തിയതിനെക്കുറിച്ചും പിന്നീട് അത് പുറത്ത് വന്നതിനെക്കുറിച്ചുമാണ് പത്രസമ്മേളനത്തില്‍ നന്ദകുമാര്‍ വിശദീകരിച്ചത്.
പരാതിക്കാരി എഴുതിയ കത്തിനെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടതെന്ന് നന്ദകുമാര്‍ വിശദീകരിച്ചു. എറണാകുളത്ത് വച്ച് ശരണ്യ മനോജ് കൈമാറിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ആദ്യപേജില്‍ ഉണ്ടായിരുന്നു. ഇതടക്കം ഒരുഡസന്‍ കത്തുകള്‍ കൈമാറി. ഈ കത്തുകള്‍ വിഎസ് അച്യുതാനന്ദനെ കാണിച്ചു. അദ്ദേഹം അത് പലകുറി വായിച്ചു. പിന്നീട് ഈ കത്തിലെ പിണറായി വിജയനോട് സംസാരിച്ചുവെന്നും നന്ദകുമാര്‍ വിശദീകരിച്ചു.
പിണറായി വിജയനുമായി പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയ നന്ദകുമാര്‍ പിണറായി വിജയന്‍ കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു. ‘ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ 2016ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് പരിഹരിക്കപ്പെട്ടിരുന്നു. ആ പ്രശ്‌നങ്ങളെല്ലാം അദ്ദേഹത്തെ ബോധ്യപ്പെടുത്തി.യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിമാരാകാന്‍ ശ്രമിച്ചതിന്റെ കൂടി ഫലമായാണ് ഉമ്മന്‍ ചാണ്ടി തേജോവധം ചെയ്യപ്പെട്ടതെന്നും നന്ദകുമാര്‍ വ്യക്തമാക്കി. താന്‍ ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും നനന്ദകുമാര്‍ വിശദീകരിച്ചു.
Story Highlights: Saranya Manoj about Oommen Chandy in Solar Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here