തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി

പോർ തൊഴിലിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനായ തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി. നടനും നിർമാതാവുമായ അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യനാണ് വധു. ( tamil actor ashok selvan got married )
കീർത്തിയുടെ ജന്മനാടായ തിരുനൽവേലിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. സേതു അമ്മാൾ ഫാമിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സെപ്റ്റംബർ 17ന് ചെന്നൈയിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കായി സത്കാര വിരുന്ന് സംഘടിപ്പിക്കും.
‘ചുവന്ന നിറമുള്ള വെള്ളം പോലെ എന്റെ ഹൃദയത്തിൽ നിറയെ പ്രണയമാണ് ഇപ്പോൾ’- വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് അശോക് സെൽവൻ കുറിച്ചതിങ്ങനെ. പോസ്റ്റിന് താഴെ മഞ്ജിമാ മോഹൻ, മിഥില പാക്കർ, ദർശൻ, നിഖി വിമൽ, റിതു വർമ, അദിതി ബാലൻ എന്നിങ്ങനെ നിരവധി താരങ്ങൾ ആശംസകളുമായി എത്തിയിട്ടുണ്ട്.
Story Highlights: tamil actor ashok selvan got married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here