യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ അപകട മരണത്തില്‍ പൊട്ടിച്ചിരിച്ച് പൊലീസുകാരന്‍; പിന്നാലെ വിമര്‍ശനം, അന്വേഷണം

യുഎസില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ രൂക്ഷ വിമര്‍ശനം. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ പൊലീസുകാരന്റെ പൊട്ടിച്ചിരിച്ചുള്ള പ്രതികരണം പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ഉയരുന്നത്. പൊലീസുകാരനെതിരെ സിയാറ്റില്‍ പൊലീസ് വാച്ച് ഡോഗ് ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചു.
ഇന്ത്യന്‍ വംശജയായ ജാഹ്നവി കണ്ഠുല ആണ് യുഎസില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസിന്റെ വാഹനം ഇടിച്ച് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിനിയായ 23കാരിജാഹ്നവി നോര്‍ത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റി ബിരുദവിദ്യാര്‍ത്ഥിനിയാണ്.
ജാഹ്നവിയുടെ അപകടത്തിന് പിന്നാലെ സംഭവത്തെ കുറിച്ച് സഹപൊലീസുകാരനോട് പറഞ്ഞ്, പൊട്ടിച്ചിരിക്കുന്ന സിയാറ്റില്‍ പൊലീസിന്റെ വിഡിയോ ആണ് പുറത്തായത്. ക്യാമറയില്‍ പതിഞ്ഞ വിഡിയോ പുറത്തായതോടെ പൊലീസുകാരനെതിരെ സിയാറ്റില്‍ പൊലീസ് വാച്ച് ഡോഗ് ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചു.
Read Also: സ്‌കൂളുകളില്‍ നിഖാബ് നിരോധിക്കാന്‍ ഈജിപ്ത്; അടുത്ത അധ്യയന വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍
സിയാറ്റില്‍ പൊലീസ് ഉദ്യോഗസ്ഥനായ കെവിന്‍ ഡേവിന്റെ വാഹനമിടിച്ചാണ് ജാഹ്നവിയുടെ മരണം. എന്താണ് സംഭവിച്ചതെന്നറിയാന്‍ മറ്റൊരു പൊലീസുകാരന്‍ വിളിച്ചപ്പോഴാണ് ഇയാള്‍ വിദ്യാര്‍ത്ഥിയെ കുറിച്ച് മോശമായി പെരുമാറുകയും മരണത്തെ തമാശയായി ചിത്രീകരിക്കുകയും ചെയ്തത്. വിഡിയോ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് പൊലീസുകാരനെതിരെ അന്വേഷണം.
Story Highlights: US cop laughed over Indian student’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here