ഏഷ്യാ കപ്പ്; പരുക്കിന്റെ പിടിയില്‍ നസീം ഷാ; പാക് സ്‌ക്വാഡില്‍ മാറ്റം

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ നടക്കവേ സ്‌ക്വാഡില്‍ മാറ്റം വരുത്തി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. പരുക്കിന്റെ പിടിയിലായ പേസര്‍ നസീം ഷായ്ക്ക് പകരം സമാന്‍ ഖാനെ ടീമിലുള്‍പ്പെടുത്തി. ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെയാണ് നസീം ഷായ്ക്ക് വലത് തോളിന് പരിക്കേറ്റത്.(Zaman Khan part of squad as Naseem Shah ruled out of Asia Cup)
ഐസിസി ഏകദിന ലോകകപ്പ് അടുക്കാനിരിക്കെ പരുക്കേറ്റ് നസീം ഷായെ പാക് ടീമിന്റെ മെഡിക്കല്‍ ടീം നിരീക്ഷിച്ച് വരികയാണ്. വലം കൈയ്യന്‍ പേസറാണ് സമാന്‍ ഖാന്‍. ഇതുവരെ പാകിസ്താനായി ആറു ടി20 മത്സരങ്ങള്‍ കളിച്ച് സമാന്‍ ഖാന്‍ നാലു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
പരിക്കേറ്റ ഹാരിസ് റൗഫ് സുഖം പ്രാപിച്ചുവരുന്നതായി പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇന്ത്യയ്‌ക്കെതിരായ റിസര്‍വ് ദിനത്തിലും ഹാരിസ് റൗഫ് ഇറങ്ങിയിരുന്നില്ല. വ്യാഴാഴ്ച ശ്രീലങ്കയ്‌ക്കെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ പാകിസ്താന് വിജയം അനിവാര്യം കൂടിയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here