വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: മധ്യപ്രദേശിൽ അധ്യാപകനെ നഗ്നനാക്കി മർദ്ദിച്ചു

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് അധ്യാപകനെ ജനക്കൂട്ടം നഗ്നയാക്കി മർദിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ തുക്കോഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നീറ്റിന് തയ്യാറെടുക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. വിവേക് പെൺകുട്ടിയെ ഒരു കഫേയിലേക്ക് വിളിച്ചു വരുത്തി, അനുചിതമായി സ്പർശിക്കുകയായിരുന്നു.
പെൺകുട്ടി ബഹളം വച്ചതോടെ ആളുകൾ ഓടിക്കൂടി. തുടർന്ന് അധ്യാപകനെ നഗ്നനാക്കി മർദ്ദിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. മറ്റൊരു അധ്യാപകനായ ശൈലേന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി ആരോപിച്ചു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, കുറ്റാരോപിതരായ അധ്യാപകർക്കെതിരെ ഐപിസി 354, പോക്‌സോ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
Story Highlights: Madhya Pradesh Teacher Stripped, Thrashed For Molesting Minor Student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here