സ്പെയിനിൽ സാരിയും ചെരിപ്പുമണിഞ്ഞ് മമത ബാനർജിയുടെ ജോഗിംഗ്; വിഡിയോ വൈറൽ

സാരി ചുറ്റി റബ്ബർ ചെരിപ്പണിഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ജോഗിംഗ്. മൂന്ന് ദിവസത്തെ സ്പെയിൻ സന്ദർശനത്തിനായി എത്തിയ മമതയാണ് തലസ്ഥാനമായ മാഡ്രിഡിൽ ജോഗിംഗ് നടത്തിയത്. ജോഗിംഗ് വിഡിയോ മമത തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചു.
‘ഉന്മേഷമുള്ള ഒരു പ്രഭാതം. ഒരു നല്ല ജോഗിംഗ് ആ ദിവസം തന്നെ ഉന്മേഷദായകമാക്കും. ഫിറ്റായും ആരോഗ്യവാന്മാരായുമിരിക്കൂ.’- മമഹ കുറിച്ചു. മൂന്ന് ദിവസം നീളുന്ന വ്യാപാര ഉച്ചകോടിയ്ക്കായാണ് മമത സ്പെയിനിലെത്തിയത്. സംസ്ഥാനത്ത് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനാണ് മമതയുടെ സ്പെയിൻ സന്ദർശനം.
മറ്റൊരു വിഡിയോയിൽ താൻ അക്കോർഡിയൻ വായിക്കുന്ന വിഡിയോയും മമത പങ്കുവച്ചു. ‘സംഗീതം എക്കാലത്തേക്കുമുള്ളതാണ്. നമുക്കൊപ്പം സംഗീതം വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നു. മരണം വരെ അത് നിങ്ങളെ പിന്തുടരും.’- മമത കുറിച്ചു.
Story Highlights: mamta banerjee spain jogging
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here