ഉമ്മന്‍ ചാണ്ടിയുടെ വാക്ക്; ഒന്ന് ചോദിച്ച സ്കൂളിന് രണ്ട് ബസുകൾ സമ്മാനിച്ച് യൂസഫലി

പുതുപ്പള്ളി എറികാട് ഗവ. യു പി സ്കൂളിലെ കുട്ടികള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയ്ക്കായി രണ്ട് ബസുകള്‍ സമ്മാനിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി. ഒരു ബസ് ആവശ്യപ്പെട്ടിടത്താണ് യൂസഫലി രണ്ട് ബസുകൾ വാങ്ങി നൽകിയത്.(M A Yusuff ali donates buses to Puthuppally school)
ഉമ്മന്‍ചാണ്ടിയുടെ സ്മരണക്കായി ബസുകളില്‍ ‘വേര്‍പിരിയാത്ത ഓര്‍മകള്‍ക്കായി’ എന്ന കുറിപ്പും കുറിപ്പും ഉമ്മന്‍ചാണ്ടിയുടെ ചിത്രവും പിന്‍ഗ്ലാസില്‍ പതിച്ചു. മുന്പിലെ ചില്ലില്‍ ചിത്രവും. ബസുകളുടെ സമര്‍പ്പണം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കും.
കുട്ടികളെക്കൂട്ടിയുള്ള ആദ്യയാത്ര പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്കാകും.കുട്ടികള്‍ക്ക് യാത്രാസൗകര്യത്തിന് ബസ് അനുവദിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ നേരത്തെ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യൂസഫലിയുമായി സംസാരിക്കാമെന്ന് അദ്ദേഹം വാക്കും കൊടുത്തു.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
പിന്നീട് ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി പോയതിനാൽ കാര്യങ്ങള്‍ അനുകൂലമായി നടന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം കബറിടത്തില്‍ എത്തിയ യൂസഫലിയോട് ഈ വിവരം സ്കൂള്‍ അധികൃതര്‍ ധരിപ്പിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹവും ഇവര്‍ ശ്രദ്ധയില്‍പ്പെടുത്തി. പിന്നെയെല്ലാം വേഗത്തിലായി.ഒരു ബസ് ആവശ്യപ്പെട്ടിടത്ത് യൂസഫലി രണ്ട് ബസുകളാണ് നല്‍കിയത്.
Story Highlights: M A Yusuff ali donates buses to Puthuppally school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here