‘കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ CPIM ബലിയാടാക്കി’; CPI പ്രതിനിധികളായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐ പ്രതിനിധിളായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ വെളിപ്പെടുത്തല്‍. വലിയലോണെടുത്തപ്പോള്‍ അറിയിയിച്ചില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. തട്ടിപ്പ് നടത്തിയത് സെക്രട്ടറിയും പിപി കിരണും ചേര്‍ന്നാണെന്ന് സിപിഐ പ്രതിനിധി ലളിതന്‍ ട്വിന്റിഫോറിനോട് പ്രതികരിച്ചു.
എല്ലാം നടത്തിയത് സിപിഐഎമ്മാണെന്നും മുതിര്‍ന്ന നേതാക്കളെ രക്ഷിക്കാന്‍ ബലിയാടാക്കിയെന്നും ലളിതന്‍ പറഞ്ഞു. കേസില്‍ സത്യം പുറത്തുകൊണ്ടുവന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നതായും ലളിതന്‍ പ്രതികരിച്ചു.
ഇ.ഡി.യുടെ നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും ലളിതന്‍ പറഞ്ഞു. മൂന്ന് പേരാണ് സി.പി.ഐ പ്രതിനിധികളായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് 8.5 കോടി രൂപയുടെ റവന്യു റിക്കവറിയുടെ നോട്ടീസും വന്നിട്ടുണ്ട്.
Story Highlights:CPI representative Board of Directors members against CPIM in Karuvannur bank scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here