പ്രധാനമന്ത്രിക്കായി ചക്കുളത്തുകാവില്‍ മഹാ ത്രിപുര സുന്ദരി പൂജ നടത്തി ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഡോ. സി.വി ആനന്ദബോസ്. ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയാണ് പ്രധാനമന്ത്രിക്കായി മഹാത്രിപുര സുന്ദരി പൂജ നടത്തിയത്. ശനിയാഴ്ച രാവിലെ എട്ടുമണിക്കാണ് ഗവര്‍ണര്‍ ക്ഷേത്രത്തിലെത്തിയത്.(West Bengal governor CV Ananda Bose performs special pooja for PM Modi at Chakkulathukav Temple)
ക്ഷേത്രത്തിലെത്തിയ ബംഗാള്‍ ഗവര്‍ണറെ ക്ഷേത്രം അധികൃതരും ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി വി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് എത്തിയത് 2022 നവംബറിലാണ്. ഓണത്തിനു പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടന്‍ പലഹാരങ്ങളും ആനന്ദബോസ് സമ്മാനിച്ചിരുന്നു.
ഗവര്‍ണറായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആനന്ദബോസ് നന്ദി അറിയിച്ചിരുന്നു. 73-ാം പിറന്നാള്‍ നിറവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കുറി പിറന്നാള്‍ ആഘോഷത്തിനൊപ്പം പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് ബിജെപി ലക്ഷ്യമിടുന്നത്.
Story Highlights: West Bengal governor CV Ananda Bose performs special pooja for PM Modi at Chakkulathukav Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here