Advertisement

ഒന്നര പതിറ്റാണ്ടായി നിരത്തിലും വിപണിയിലും തുടരുന്ന പടയോട്ടം; നമ്പര്‍ വണ്‍ സെഡാന്‍ മാരുതിയുടെ ഡിസയര്‍ തന്നെ

September 18, 2023
2 minutes Read
Maruti Suzuki Dzire

ഒന്നര പതിറ്റാണ്ടായി നിരത്തില്‍ ജനപ്രീതിയ്ക്ക് കോട്ടം വരുത്താതെ മാരുതി സുസുക്കി ഡിസയറിന്റെ കുതിപ്പ്. ഇതുവരെ ഡിസയറിന്റെ 25 ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ളത്. 2008ലാണ് സ്വിഫ്റ്റിന്റെ സെഡാന്‍ പതിപ്പായി ഡിസയര്‍ എത്തുന്നത്. Lxi,Vxi, Zxi,Zxi Plus എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്.

വിപണിയിലെത്തി ഒറ്റ വര്‍ഷം കൊണ്ട് ഒരു ലക്ഷം യൂണിറ്റിന്റെ വില്‍പന പൂര്‍ത്തിയാക്കി ഡിസയര്‍ 2015 എത്തിയപ്പോഴേക്കും വാഹനത്തിന്റെ 10 ലക്ഷം യൂണിറ്റ് വിറ്റു. 2019-20 വര്‍ഷത്തില്‍ വാഹനം 20 ലക്ഷം കിടക്കുകയും മൂന്നു വര്‍ഷം കൊണ്ട് 25 ലക്ഷം യൂണിറ്റ് വില്‍പനയായി ഉയര്‍ത്തുകയും ചെയ്തു. 651 ലക്ഷം രൂപ മുതല്‍ 9.39 ലക്ഷം രൂപ വരെയാണ് ഡിസയറിന്റെ എക്സ്ഷോറൂം വില വരുന്നത്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിരുന്നുവെങ്കിലും ബി.എസ് 6-ലേക്ക് മാറിയതിന് പിന്നാലെ ഡീസല്‍ മോഡല്‍ പിന്‍വലിക്കുകയും ഏറെ വൈകാതെ സി.എന്‍.ജി. മോഡല്‍ എത്തിക്കുകയും ചെയ്തു. 12 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലാണ് ഡിസയര്‍ എത്തുന്നത്. 89 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് പെട്രോള്‍ എന്‍ജിന്റെ പവര്‍. ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ഡിസയറിന്റെ പുതിയ പതിപ്പ് അടുത്ത വര്‍ഷമെത്തിയേക്കും.

Story Highlights: Maruti Suzuki Dzire achieves 25 lakh sales milestone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top