ഫെഡ് ഓണാഘോഷം സെപ്റ്റംബര്‍ 29ന്

ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ എറണാകുളം അസോസിയേഷന്‍ (ഫെഡ് ബഹ്റൈന്‍), സെപ്റ്റംബര്‍ 29 തീയതി രാവിലെ 10 -ന് ബിഎംസി ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളും,സദ്യ യോടും കൂടി ഓണാഘോഷം സഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍.
സെക്രട്ടറി സ്റ്റീവ്ണ്‍സണ്‍ മെന്റെസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓണകൂപ്പണ്‍ വിതരണ ഉദ്ഘാടനം ഫെഡ് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്തില്‍ നിന്നും പ്രോഗ്രാം കോഡിനേറ്റര്‍ സുനില്‍ ബാബു ഏറ്റുവാങ്ങി. യോഗത്തില്‍ വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യന്‍, വനിതാ വേദി പ്രസിഡന്റ് നിക്‌സി ജെഫിന്‍, കോര്‍ കമ്മിറ്റി കണ്‍വീനര്‍ ആള്‍ഡ്രിന് മെന്റെസ് കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, ഓണാഘോഷ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
Story Highlights: FED Bahrain onam celebration will held on 29 september
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here