സ്വന്തമായി ഒരു കേരളഗാനം വേണം; രചനകള്‍ ക്ഷണിക്കുന്നു

സംസ്ഥാനത്തിന് സ്വന്തമായി ഒരു കേരളഗാനം വേണമെന്ന നിര്‍ദേശവുമായി കേരള സര്‍ക്കാര്‍. കേരളഗാനത്തിന് ചേരുന്ന തരത്തിലുള്ള രചനകളും നിര്‍ദ്ദേശങ്ങളും കവികളില്‍ നിന്നും ഗാനരചയിതാക്കളില്‍ നിന്നും ക്ഷണിക്കാനായി കേരള സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. (peoms-are-invited-for-kerala-official-song
മൂന്നുമിനിറ്റുകൊണ്ട് ആലപിച്ച് തീര്‍ക്കാവുന്നതുമായ രചനകളാണ് ക്ഷണിക്കുന്നത്. കേരളത്തിന്റെ പ്രകൃതി, സ്വത്വം, മൂല്യങ്ങള്‍ തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നതായിരിക്കണം രചന. എല്ലാവർക്കും ആലപിക്കാന്‍ പറ്റുന്ന ശൈലിയും കാവ്യ-സംഗീതാത്മകതയും ഉണ്ടായിരിക്കണം.
സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-20 Email: office@keralasahityaakademi.org എന്ന വിലാസത്തിലേക്കാണ് രചനകൾ അയയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2331069 എന്ന നമ്പറില്‍ ബന്ധപ്പെടുക. രചനകൾ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15 ആണ്.
Story Highlights: peoms-are-invited-for-kerala-official-song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here