Advertisement

മാസങ്ങൾ നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ കുഞ്ഞനിയനെ കണ്ട സഹോദരങ്ങൾ- വിഡിയോ

September 21, 2023
1 minute Read

കാൻസറിന് നേരിടുക എന്നത് അത്ര എളുപ്പമല്ല. ഇത് കാൻസർ ബാധിച്ച വ്യക്തിയെ മാത്രമല്ല കുടുംബത്തെയും ബാധിക്കും. അതുകൊണ്ട് തന്നെ രോഗത്തെ നേരിടാൻ അവർക്കൊപ്പം നിൽക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ഇപ്പോഴിതാ, കാൻസറുമായി മല്ലിടുന്ന ഒരു കൊച്ചുകുട്ടി മാസങ്ങളോളം ആശുപത്രിയിൽ ചികിൽസയ്ക്കുശേഷം വീട്ടിലെത്തുന്നതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാസങ്ങൾക്കു ശേഷം അവൻ വീട്ടിലെത്തുന്നത് കണ്ട അവന്റെ സഹോദരങ്ങളുടെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. മാജിക്കലി ന്യൂസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോ ആളുകളെ വളരെയധികം സ്പർശിക്കുന്നതാണ്.

മാസങ്ങൾക്ക് ശേഷം ഒരു കൊച്ചുകുട്ടി ചികിത്സകഴിഞ്ഞ് വീട്ടിലെത്തുന്നതാണ് വിഡിയോ. സഹോദരങ്ങൾ അവനെ കണ്ടയുടനെ, കരഞ്ഞുകൊണ്ട് അടുത്തേക്ക് ഓടിച്ചെന്ന് വലിയരീതിയിൽ ആലിംഗനം ചെയ്യുന്നു. ‘ അവർ അവനെ കാണാൻ വളരെ ആവേശത്തിലായിരുന്നു. യുദ്ധം തുടരുക, ചെറിയ പോരാളി, നിനക്ക് ഒരുപാട് സ്നേഹം അയയ്ക്കുന്നു,” വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്.

എല്ലാവരും ഈ കുട്ടി വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാം എന്നാണ് കമന്റ് സെക്ഷനിൽ കുറിക്കുന്നത്. അതേസമയം, അടുത്തിടെ കാൻസർ ബാധിതയായ തന്റെ പങ്കാളിക്ക് യുവാവ് നൽകിയ സർപ്രൈസ് വളരെയധികം ശ്രദ്ധേയമായിരുന്നു. സർപ്രൈസായി പ്ലാൻ ചെയ്ത വിവാഹത്തിന്റെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ പങ്കാളിയെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെന്ന വ്യാജേനയാണ് ഇയാൾ വിവാഹ വേദിയിലേക്ക് കൊണ്ടുപോയത്. വഴിയിൽ ടൗൺഹാളിൽ പോകണമെന്ന് പറഞ്ഞ് യുവതിയെ വിവാഹ വേദിയിലെത്തിച്ചു. വഴി മധ്യേ വിവാഹ വേദിയാണെന്ന് മനസിലായെങ്കിലും ഒരിക്കൽ പോലും അത് സ്വന്തം വിവാഹ ഒരുക്കങ്ങളാണെന്ന് യുവതി കരുതിയില്ല. വേദിയിലേക്ക് പ്രവേശിച്ചപ്പോഴാണ് ഈ ഒരുക്കങ്ങളെല്ലാം തനിക്ക് വേണ്ടിയാണെന്ന് യുവതി മനസ്സിലാക്കിയത്. സന്തോഷം കൊണ്ട് യുവതിയുടെ കണ്ണുകൾ നിറഞ്ഞു.

Story highlights- Little boy battling cancer goes home after months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top