Advertisement

ഈസ്റ്റേണിന് തുടര്‍ച്ചയായി 24-ാമത്തെ വര്‍ഷവും സ്‌പൈസസ് ബോര്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി പുരസ്‌കാരം

September 21, 2023
4 minutes Read
Spices Board's highest export award for Eastern for the 24th year in a row

കേരളം ആസ്ഥാനമായുള്ള പ്രമുഖ സുഗന്ധവ്യജ്ഞന ബ്രാന്‍ഡായ ഈസ്റ്റേണ്‍ തുടര്‍ച്ചയായി 24-ാമത്തെ വര്‍ഷവും സ്‌പൈസസ് ബോര്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി പുരസ്‌കാരം കരസ്ഥമാക്കി. ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെയും, സുഗന്ധവ്യജ്ഞന ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഔദ്യോഗിക ഏജന്‍സിയാണ് സ്‌പൈസസ് ബോര്‍ഡ്. സ്‌പൈസസ് മിശ്രിതം, കറി പൊടികള്‍ എന്നീ ഇനങ്ങളിലും ബ്രാന്‍ഡ് ചെയ്ത കണ്‍സ്യൂമര്‍ പാക്കുകളില്‍ ഏറ്റവും കൂടുതല്‍ സ്‌പൈസസ് കയറ്റുമതി നടത്തിയുമാണ് ഈസ്റ്റേണ്‍ ഈ നേട്ടം കൈവരിച്ചത്. (Spices Board’s highest export award for Eastern for the 24th year in a row)

മുംബെയില്‍ സെപ്തംബര്‍ 15,16 തിയതികളിലായി നടന്ന ലോക സുഗന്ധവ്യജ്ഞന കോണ്‍ഗ്രസിലാണ് (വേള്‍ഡ് സ്‌പൈസസ് കോണ്‍ഗ്രസ്) കയറ്റുമതി മികവിനുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചത്. കേന്ദ്ര വാണിജ്യകാര്യ മന്ത്രി പീയുഷ് ഗോയല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

Read Also: ഓണം ബമ്പര്‍ തമിഴ്മണ്ണിലേക്ക്; ഭാഗ്യം നാലുപേരെടുത്ത ടിക്കറ്റിന്; ടിക്കറ്റെടുത്തത് ആശുപത്രി ആവശ്യത്തിനായി പാലക്കാടെത്തിയപ്പോള്‍

ഗുണനിലവാരത്തിലും പുതുമയിലും ശക്തമായ ശ്രദ്ധയൂന്നിക്കൊണ്ട് 1997-98 മുതല്‍ ഇതുവരെ എല്ലാ വര്‍ഷവും ഉയര്‍ന്ന കയറ്റുമതി മികവ് തെളിയിച്ചിട്ടു ഈസ്റ്റേണ്‍ കേരളത്തിന് പുറമെ പല ദക്ഷിണേന്ത്യന്‍ കുടുംബങ്ങളിലും പ്രിയങ്കരമായ ബ്രാന്‍ഡ് എന്നതിന് പുറമെ പ്രവാസി സമൂഹത്തിനിടയിലും, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റ് റീജിയണിലും ഈസ്റ്റേണ്‍ പ്രശസ്തമാണ്.

ഇന്ത്യയില്‍ നിന്നും 2017-18, 2018 19, 2019-20, 2020-21 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിക്കാണ് ഈസ്റ്റേണ്‍ അവാര്‍ഡിന് അര്‍ഹമായത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ചും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരുടെ ഓരോ വീട്ടിലും സുപരിചിതമാണ് ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍, കര്‍ക്കശമായ ഗുണനിലവാരവും, നൂതനമായ ഉല്‍പ്പന്നങ്ങളും 24 വര്‍ഷം തുടര്‍ച്ചയായി ഏറ്റവും മികച്ച കയറ്റുമതിക്കുള്ള ബഹുമതി നേടാന്‍ ഈസ്റ്റേണിനെ സഹായിച്ചു.

’24വര്‍ഷം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയതിനുള്ള ബഹുമതി ഈസ്റ്റേണിന് ലഭിച്ചതില്‍ ഞങ്ങള്‍ അത്യന്തം സന്തുഷ്ടരാണ്. ഈസ്റ്റേണ്‍ ബ്രാന്‍ഡിനെ അംഗീകരിച്ച്, വിശ്വസിച്ച് ദശലക്ഷക്കണക്കിനുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള അംഗീകാരമാണിത്. മികവിനോടുള്ള പ്രതിബദ്ധത, നൂതനത്വം, ജീവനക്കാരുടെ സമര്‍പ്പണബോധം എന്നിവ ഈ നേട്ടം കരസ്ഥമാക്കുവാന്‍ കമ്പനിയെ സഹായിച്ചു. അവര്‍ക്ക് ഓരോരുത്തര്‍ക്കും നന്ദി പറയുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു’. ഈസ്റ്റേണ്‍ ഐബി സിഇഒയായ അശ്വിന്‍ സുബ്രമണ്യം പറഞ്ഞു.

Story Highlights: Spices Board’s highest export award for Eastern for the 24th year in a row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top