Advertisement

എവിടെ ആ ഭാഗ്യവാൻ?; തിരുവോണം ബംപർ ഒന്നാം സമ്മാനം ലഭിച്ചയാളെ കണ്ടെത്താനായില്ല

September 21, 2023
4 minutes Read
thiruvonam bumper not found

തിരുവോണം ബംപർ ഒന്നാം സമ്മാനം ലഭിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല. വാളയാറിലെ ഏജൻസിയിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത് ഗോകുൽ നടരാജൻ എന്നയാളാണ്. അന്നൂർ സ്വദേശിയായ നടരാജൻ ഇതുവരെ ഏജൻസിയിൽ ബന്ധപ്പെട്ടിട്ടില്ല. തമിഴ് മാധ്യമങ്ങളിൽ വിജയിയെന്ന് അവകാശപ്പെട്ട് പ്രത്യക്ഷപ്പെട്ടയാൾക്ക് ടിക്കറ്റ് ഹാജരാക്കാനും കഴിഞ്ഞില്ല. (thiruvonam bumper not found)

ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാ​ഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ​ലോട്ടറി വിറ്റത്.

Read Also: ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലത്ത് ഒരാളെ വെട്ടിക്കൊന്നു

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകൾ- T H 305041, T L 894358, T C 708749, TA781521, TD166207, TB 398415, T B 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു. സമ്മാന ഘടനയിൽ ഇത്തവണ വലിയ വ്യത്യാസം വരുത്തി. ഏറ്റവും വലിയ സമ്മാനഘടനയാണ്. അഞ്ചര ലക്ഷത്തോളം ആളുകൾക്ക് സമ്മാനമുണ്ട്. ലോട്ടറിയിൽ നിന്നുള്ള വരുമാനം വളരെ കുറവാണ്. സർക്കാരിന് ആകെ ടിക്കറ്റ് വിൽപ്പനയുടെ മൂന്ന് ശതമാനമാണ് ലാഭമെന്നും മന്ത്രി പറഞ്ഞു.

Story Highlights: thiruvonam bumper winner not found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top