സൗദി ദേശിയ ദിനം അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വിവിധ പരിപാടികളോടെ ആഘോഷിച്ചു

സൗദി അറേബ്യയുടെ തൊണ്ണൂറ്റിമൂന്നാമത് ദേശിയ ദിനാഘോഷം അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ജിദ്ദ, റിയാദ്, ദമ്മാം, മക്ക, മദീന, ഹായില്‍ എന്നീ നഗരങ്ങളിലുള്ള 15 ഓളം മെഡിക്കല്‍ സെന്ററുകളിലും ജിദ്ദയിലെ ഡോ.ഹസ്സന്‍ ഗസ്സാവി ഹോസ്പിറ്റല്‍, മക്കയിലെ സൗദി നാഷണല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. (Abeer Medical Group celebrated Saudi National Day)
ദേശിയ പതാകകളും, തോരണങ്ങളും, ദീപാലങ്കാരങ്ങളുമായി, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും, കേക്ക് മുറിച്ചും ആഘോഷങ്ങള്‍ നടന്നു. കലാപ്രകടങ്ങള്‍,ഐ ഫോണ്‍ 15 ഗിവ് എവേ, ചില ആരോഗ്യ സേവനങ്ങള്‍ക്കുള്ള ഓഫറുകള്‍ തുടങ്ങിയവയോടെ ഇപ്രാവശ്യത്തെ ദേശിയ ദിനം എല്ലാ ബ്രാഞ്ചുകളിലും തകൃതിയായി ആഘോഷിച്ചു.
ഡോ. ഇമ്രാന്‍, ജലീല്‍ ആലുങ്ങല്‍, ഡോ. ഫഹീം, ഡോ. നൂറുദ്ദീന്‍, നജ്മ റിയാസ്, ഹനീന്‍, ബിന്നി മോള്‍, സന്തോഷ് കുമാര്‍, ഷൈനി ആപ്പലോസ്, ബിജു, അജ്മല്‍, അനീഷ് തുടങ്ങിയവര്‍ വിവിധ ബ്രാഞ്ചുകളില്‍ നേതൃത്വം നല്‍കി.
കൂടാതെ ജിദ്ദ കേരള പൗരാവലി പതിനാല് ജില്ലാ പ്രതിനിധികളെയും അവരുടെ കുടുംബങ്ങളെയും സംഘടിപ്പിച്ച് നടത്തിയ ദേശിയ ദിനാഘോഷം അബീര്‍ ഷറഫിയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ്‌റ് ആലുങ്കല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.
Story Highlights: Abeer Medical Group celebrated Saudi National Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here