Advertisement

24 ചെയർമാനും അബീർ ഗ്രൂപ്പ് പ്രസിഡന്റുമായ ആലുങ്ങൽ മുഹമ്മദിന്റെ മാതാവ് അന്തരിച്ചു

May 2, 2024
2 minutes Read

24 ചെയർമാനും അബീർ ഗ്രൂപ്പ് പ്രസിഡന്റുമായ ആലുങ്ങൽ മുഹമ്മദിന്റെ മാതാവ് ഇത്താച്ചുമ്മ കാംബ്രൻ അന്തരിച്ചു. 82 വയസ്സ് ആയിരുന്നു. ഇന്ന് പുലർച്ചെ സൗദി സമയം ഒരു മണിക്ക് സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ( alungal muhammed mother passes away )

ഇന്ന് ഉച്ചയ്ക്ക് ശേഷം മക്കയിലെ ഹറം പള്ളിയിൽ നടന്ന മയ്യിത്തു നിസ്‌കാരത്തിനു ശേഷം ‘ജന്നത്തുൽ മുഅല്ല’ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. ഖബറടക്ക ചടങ്ങിൽ മക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

മലപ്പുറം കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശിയായ ഇത്താച്ചുമ്മ ഏതാനും മാസങ്ങളായി മക്കളോടൊപ്പം ജിദ്ദയിൽ ആയിരുന്നു താമസം. അസുഖ ബാധിതയായി 4 ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവവശിപ്പിച്ചത്.

നാളെ രാത്രി 8 മണിക്ക് ജിദ്ദയിൽ ഷറഫിയ അബീർ മെഡിക്കൽ സെന്ററിൽ വെച്ചു മയ്യിത്തു നിസ്‌കാരം ഉണ്ടായിരിക്കും.

Story Highlights : alungal muhammed mother passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top