സൗദി വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന നെയ്മര്‍; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫുട്ബാള്‍ താരം നെയ്മര്‍ സൗദി വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ അല്‍ഹിലാല്‍ ക്ലബ്ബ് പുറത്തുവിട്ടു. സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് താരം പുതിയ വേഷത്തിലെത്തിയത്. സൌദിയിലെ മറ്റ് വിദേശ താരങ്ങളും പരമ്പരാഗത വസ്ത്രം ധരിച്ച് ആഘോഷങ്ങളില്‍ പങ്കെടുത്തു. (Neymar performs traditional Saudi dance Ardha)
ഫൂട്ബാള്‍ സൂപ്പര്‍ താരം നെയ്മറും അല്‍ഹിലാല്‍ ക്ലബ്ബിലെ സഹ കളിക്കാരും സൌദി അറേബ്യയുടെ പരമ്പരാഗത വസ്ത്രം ധരിച്ച് അര്‍ദ എന്ന നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. താരങ്ങള്‍ വസ്ത്രം ധരിക്കുന്നതും പരസ്പരം ധരിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള വീഡിയോ, ക്ലബ്ബ് തന്നെ പുറത്തുവിട്ടു.
നെയ്മര്‍, മാല്‍കൊം, അലക്‌സാണ്ടര്‍ മിട്രോവിച്ച്, യാസീന്‍ ബോണോ തുടങ്ങിയ വിദേശ താരങ്ങളെല്ലാം സ്വദേശികളോടൊപ്പം ആഘോഷങ്ങളില്‍ പങ്കാളികളായി. സൗദി ദേശീയ ദിനത്തോടനുബന്ധിച്ചാണ് താരങ്ങള്‍ സൌദി വസ്ത്രം ധരിച്ച് നൃത്തം ചെയ്തത്.
അല്‍നസ്ര് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി വസ്ത്രത്തില്‍ നൃത്തം ചെയ്യുന്നതിന്റെയും, അല്‍ ഇത്തിഹാദ് താരം കരീം ബെന്‍സേമ സൌദിയുടെ പരമ്പരാഗത വസ്ത്രം ധരിച്ചതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
Story Highlights: Neymar performs traditional Saudi dance Ardha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here