കൊയിലാണ്ടി നാട്ടുകൂട്ടം റിയാദ് ചാപ്റ്റര്‍ ഓണാഘോഷവും സൗദി ദേശീയ ദിനവും ആഘോഷിച്ചു

കൊയിലാണ്ടി നാട്ടുക്കുട്ടം റിയാദ് ചാപ്റ്റര്‍ ‘ഓണപ്പൂരം2023’ഉം സൗദി 93 മത് ദേശീയദിന ആഘോഷ പരിപാടിയും സംഘടിപ്പിച്ചു. മലാസില്‍ സംഘടിപ്പിച്ച പരിപാടി ജോസഫ് അതിരിക്കല്‍ ഉല്‍ഘാടനം ചെയ്തു. (Koyilandy Nattukoottam Riyadh Chapter celebrated Onam and Saudi National Day)
ഗഫൂര്‍ കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പ്രവാസി ഭാരതീയ കര്‍മ്മശേഷ്ടാ കേരള പുരസ്‌ക്കാര ജേതാവ് ഗഫൂര്‍ കൊയിലാണ്ടിയെ രക്ഷാധികാരി സന്തോഷ് പെരുമ്പില്‍ പൊന്നാട അണിയിച്ച് ആദരിച്ചു, സലിം കൊളക്കര,സുധീര്‍ കുമ്മിള്‍,നൗഷാദ് ആലുവ,നാസര്‍ ലെയിസ്,അബുള്ള വല്ലഞ്ചിറ,സുലൈമാന്‍ വിഴിഞ്ഞം,റഫീക് ഹസ്സന്‍,അസ്സം പാലത്ത്,ജയന്‍ കൊടുങ്ങല്ലൂര്‍,നിയാസ് പാനൂര്‍, മജീദ് പൂളക്കാടി,ഹര്‍ഷാദ് യം.ടി,അഗിനാസ് കരുനാഗപള്ളി, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി അഷറഫ് ബാലുശ്ശേരി സ്വാഗതവും ട്രഷറര്‍ ജെയ്‌സല്‍ നന്മണ്ട നന്ദിയും പറഞ്ഞു.
കലാ പരിപാടികള്‍ക്ക് ഹനീഫ ഊരള്ളൂര്‍ നേതൃത്വം നല്‍കി. അല്‍താഫ് കോഴിക്കോട്,സത്താര്‍ മാവൂര്‍, ജെലീല്‍ കൊച്ചിന്‍,ശബാനാ ഹര്‍ഷാദ്, അഞ്ജലി സുധീര്‍,അക്ഷയി സുധീര്‍,ഷിഹാബ് തൃശൂര്‍,അസര്‍ മമ്പാട്,സൈന്‍ പച്ചക്കര,ഷിജു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
Story Highlights: Koyilandy Nattukoottam Riyadh Chapter celebrated Onam and Saudi National Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here