നടൻ വിജയുടെ പ്രിയപ്പെട്ടവൻ,ശങ്കറിന്റെ അസിസ്‌റ്റന്റായി അഞ്ച് വർഷം; പരിഹസിച്ചവരെ കൊണ്ട് കൈയടിപ്പിച്ചു; ഇന്ത്യയിലെ നമ്പർ വൺ സംവിധായകൻ ആറ്റ്‌ലി

ജവാന്‍റെ കളക്ഷന്‍ ആയിരം കോടി പിന്നിട്ടു മുന്നേറുകയാണ്.‘ജവാൻ’ ആയിരം കോടി ക്ലബില്‍ കടന്നതോടെ ഒരു വർഷം രണ്ട് ചിത്രങ്ങൾ ആയിരം കോടി ക്ലബിലെത്തിക്കുന്ന ഏക നടനായി ഷാറുഖ് ഖാൻ മാറി. ഈ റെക്കോർഡുകൾക്കിടയിലും പ്രേക്ഷകർ ആസ്വദിച്ചത് ആറ്റ്‌ലി എന്ന സംവിധായകന്റെ മികവ് തന്നെയായിരിക്കും. (Director Atlee life and story of vijay friendship)
തമിഴ് സിനിമ ലോകത്ത് പൊന്നുംവിലയുള്ള സംവിധായകന്‍, തെന്നിന്ത്യന്‍ സിനിമകള്‍ക്ക് മുന്നില്‍ പതറിപ്പോയ ബോളിവുഡിന് മങ്ങിയ ആ പ്രതാപകാലം ജവാനിലൂടെ തിരിച്ചുനല്‍കിയേക്കാം.
ആദ്യം നടനാകണമെന്നായിരുന്നു ആഗ്രഹിച്ചത്. പക്ഷേ സിനിമയിലേക്കുള്ള വഴി ഏതാണെന്ന് ആ പ്രായത്തില്‍ അവന് അറിയില്ലായിരിന്നു. തന്റെ കുടുംബത്തിൽ മറ്റാർക്കും സിനിമയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. സ്‌കൂൾ പഠനത്തിനു ശേഷം സത്യഭാമ യൂണിവേഴ്‌സിറ്റിയിൽ നിന്നു വിഷ്വൽ കമ്യൂണിക്കേഷനിൽ ഡിഗ്രി ചെയ്‌തു.
സുഹൃത്തായിരുന്ന ശിവകാര്‍ത്തികേയനെ വച്ച് ചെയ്ത മുഖപ്പുസ്‌തകം എന്ന ഹ്രസ്വചിത്രം വലിയ ചര്‍ച്ചയായി.എൻ മേലേ വീഴുന്ന മഴത്തുള്ളിയേ എന്ന ഹ്രസ്വചിത്രവും അറ്റ്ലിയുടെ സിനിമാസ്വപനത്തെയും പ്രതിഭയെയും വിളിച്ചുപറയുന്നതായിരുന്നു. അക്കാലത്ത് സുഹൃത്തായിരുന്ന പ്രിയയോടുള്ള പ്രണയവും അവന്‍ മനസ്സില്‍ സൂക്ഷിച്ചു. സിനിമയില്‍ തന്റേതായ ഒരുമേല്‍വിലാസം ഉണ്ടാക്കിയ ശേഷം അറ്റ്ലി ആ പ്രണയത്തെയും വെളുപ്പെടുത്തി.
തന്റെ ഷോര്‍ട്ട്ഫിലിമുകള്‍ സംവിധായകന്‍ ശങ്കറിന് അയച്ചുെകാടുത്തതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ഷോര്‍ട്ട്ഫിലിം കണ്ട് ഇഷ്ടമായ ശങ്കര്‍ അവനെ തന്റെ സെറ്റിലേക്ക് വിളിപ്പിച്ചു. തന്റെ കൂടെ സഹസംവിധായകനായി ചേരുന്നോ എന്ന് ചോദിച്ചു. ഇത് കേള്‍ക്കേണ്ട താമസം അവന്‍ സമ്മതം മൂളി.
സിനിമാമോഹം ഉള്ളില്‍ ഉദിപ്പിച്ച രജനികാന്തിന്റെ യന്തിരന്‍ സെറ്റില്‍ അറ്റ്ലി ആവേശത്തോടെ നിറഞ്ഞു നിന്നു. ഭാവിയില്‍ ആശാന്റെ പേര് മോശമാക്കാത്ത ശിഷ്യനായിരിക്കുമെന്ന് അന്ന് തന്നെ ശങ്കറിന് മനസിലായിരുന്നു. പിന്നീട് ശങ്കറിന്റെ നന്‍പന്‍ എന്ന സിനിമയിലും സഹായിയായി. അവിടെ വച്ചാണ് വിജയ്യുമായുള്ള സൗഹൃദം ആരംഭിച്ചത്.
ശങ്കറിന്റെ അസിസ്‌റ്റന്റായി അഞ്ചു വർഷത്തോളം സിനിമയുടെ സമസ്ത മേഖലയും പഠിച്ച ശേഷമാണു സ്വന്തമായി സംവിധാനത്തിലേക്കു ആറ്റ്‌ലി കടക്കുന്നത്. രാജാറാജി വമ്പന്‍ വിജയം. പിന്നാലെ വരിവരിയായി വിജയ് ചിത്രങ്ങള്‍. എല്ലാം വമ്പൻ ഹിറ്റുകൾ.ഇപ്പോഴിതാ തമിഴകം വിട്ട് ബൊളിവഡിലേക്ക് എത്തിയ ചിത്രവും സൂപ്പർ ഹിറ്റിലേക്ക്. ഇനി ഹോളിവുഡിലേക്കുള്ള എൻട്രയും വിദൂരമല്ലെന്നാണ് ആറ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞത്.
Story Highlights: Director Atlee life and story of vijay friendship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here