Advertisement

ഗുജറാത്തിൽ 24 കാരിയെ വലിച്ചിഴച്ച് മർദിച്ചു; ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ

September 28, 2023
Google News 1 minute Read
24 year old girl brutally beaten in Gujarat

ഗുജറാത്തിൽ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതിക്ക് ക്രൂരമർദ്ദനമേറ്റു. 24 കാരിയെ വലിച്ചിഴച്ചാണ് മർദ്ദിച്ച് അവശയാക്കിയത്. അഹമ്മദാബാദിലാണ് സംഭവം. സംഭവത്തിൽ സ്പാ ഉടമയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

യുവതിയുടെ വസ്ത്രം പോലും വലിച്ചുകീറിയ യുവാവ് തുടർച്ചയായി അവരെ മർദിക്കുന്നത് വീഡിയോയിൽ കാണാം. യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചെറിയുന്നുമുണ്ട് അക്രമി. യുവതിയുടെ തല പിടിച്ച് ചെടിച്ചട്ടിയിൽ ഇടിപ്പിച്ചാണ് ​ഗുരുതരമായി പരുക്കേൽപ്പിക്കുന്നത്. വ്യാഴാഴ്ച വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Story Highlights: 24 year old girl brutally beaten in Gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here