Advertisement

യുകെയിലെ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഉന്നത പഠനം സാധ്യമാക്കാം; എഡ്വറോ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

September 28, 2023
Google News 4 minutes Read
edvoro

യുകെയിലെ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഉന്നത പഠനം സാധ്യമാക്കാന്‍ എഡ്വറോയുടെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ബിസിനസ്&ടെക്‌നോളജിയുടെ ഇന്ത്യയിലെ ആദ്യ കേന്ദ്രമാണ് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ എഡ്വറോ ആരംഭിച്ചിരിക്കുന്നത്. 2023 ജനുവരിയില്‍ ആരംഭിച്ച ഈ വിദ്യാഭ്യാസ സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനം സാധ്യമാക്കാന്‍ സഹായമേകുന്നു.

ഇന്ത്യയ്ക്കകത്ത് എവിടെ നിന്നും എഡ്വറോയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ് ലൈനായും ഓണ്‍ലൈനായും പഠിക്കാനുള്ള അവസരവും ഇവിടെ ഒരുക്കുന്നുണ്ട്. വിദേശത്തും കേരളത്തിലുമായി 12 ലധികം മികച്ച അധ്യാപകരാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നത്. കേരളത്തില്‍ മറ്റൊരിടത്തും കാണാത്ത രീതിയില്‍ ഗ്ലൗസെസ്റ്റർഷയർ യൂണിവേഴ്സിറ്റി, ആർഡൻ യൂണിവേഴ്സിറ്റി, ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി തുടങ്ങി യുകെയിലെ യൂണിവേഴ്സിറ്റികളിലുള്ള പഠനാവസരവും എഡ്വറോ ഒരുക്കുന്നു.

‘വിദേശ പഠനാവസരങ്ങളുമായി പ്രവര്‍ത്തിക്കുന്ന എഡ്വറോ തൃശൂര്‍ – കണ്ണൂര്‍ ദേശീയ പാതയിലെ ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത് എന്നതും വിദ്യാര്‍ത്ഥികളുടെ യാത്ര സൗകര്യം വര്‍ധിപ്പിക്കുന്നു. ദൂരദേശങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പുകളും എഡ്വറോ മാനേജ്മെന്റ് തുടങ്ങിക്കഴിഞ്ഞു’ അക്കാദമിക് ഓപ്പറേഷന്‍ മാനേജര്‍ പ്രതിഭ ടി.എം പറഞ്ഞു.

ഡിപ്ലോമ കോഴ്സുകള്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ സമൂഹത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എഡ്വറോ മാനേജ്മെന്റ്. ബിസിനസ് മാനേജ്മെന്റ് ,സ്റ്റാറ്റര്‍ജിക് മാനേജ്മെന്റ് ആന്‍ഡ് ലീഡര്‍ഷിപ്, ഹെല്‍ത് ആന്റ് സോഷ്യല്‍ കെയര്‍, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പബ്ലിക് ലോ, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്മെന്റ് തുടങ്ങി 120 ഓളം കോഴ്സുകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നു എന്നതാണ് എഡ്വറോയുടെ പ്രത്യേകത. For more Info Whatsapp Business for Edvoro: https://rebrand.ly/d218cau

Story Highlights: Edvoro at Kozhikode is the first center in India London-based School of Business Technology

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here