Advertisement

ഫ്‌ളൈറ്റ് അറ്റൻഡിനെ വായിൽ സോക്‌സ് തിരുകിയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി

September 29, 2023
Google News 1 minute Read
flight attendant found dead

യു.എസ് എയർലൈൻസ് ഫ്‌ളൈറ്റ് അറ്റൻഡിനെ വായിൽ സോക്‌സ് തിരുകിയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 10.45നാണ് 66 കാരി ഡയാന റമോസിനെ ഫിലാഡൽഫിയ എയർപോർട്ട് മാരിയറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലാസ് വേഗസ് സ്വദേശിനിയായ സ്ത്രീ രണ്ട് ദിവസം മുൻപേ തന്നെ ചെക്ക് ഔട്ട് ചെയ്യേണ്ടതായിരുന്നു. എന്നാൽ ഹോട്ടലിലെ താമസം അകാരണമായി നീട്ടുകയായിരുന്നു. ( flight attendant found dead )

ഹൗസ്‌കീപ്പിംഗ് ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. മുറിയിൽ നിന്ന് സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിട്ടുമില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഫിലാഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് ഡയറക്ട് കണക്ഷനാണുള്ളത്. അതുകൊണ്ട് തന്നെ വിമാനത്താവളത്തെയും ഹോട്ടലിനേയും ചുറ്റിപ്പറ്റിയാണ് ്‌ന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ 25 വർഷമായി അമേരിക്കൻ എയർലൈൻസിലെ ജീവനക്കാരിയായിരുന്നു മരിച്ച സ്ത്രീ. സംഭവ്തതിൽ അമേരിക്കൻ എയർലൈൻസ് അനുശോചനം രേഖപ്പെടുത്തി.

Story Highlights: flight attendant found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here