Advertisement

ആലുവ കൊലപാതകം; ജേഷ്ഠൻ വെടിവച്ചുകൊന്ന പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ

September 29, 2023
1 minute Read

എറണാകുളം ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിച്ച് അയൽവാസികൾ. വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ ട്വന്റി ഫോറിനോട് പറഞ്ഞു.

വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റെ എയർഗൺ ഉപയോഗിച്ചാണ് ജേഷ്ഠനായ തോമസ് പോൾസനെ വെടിവച്ചതെന്ന് അയൽവാസികൾ പറയുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് എയർ ഗണ്ണുപയോഗിച്ച് തോമസ് വെടിയുതിർക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി തോമസ്.

Story Highlights: Man Kills Brother in Aluva updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top