‘കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഓഫിസിൽ പോകാനാകാത്ത സാഹചര്യം’; കാനഡയെ വിമർശിച്ച് എസ് ജയശങ്കർ

കാനഡയെ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഓഫിസിൽ പോകാനാകാത്ത സാഹചര്യമാണെന്ന് എസ് ജയശങ്കർ കുറ്റപ്പെടുത്തി. ( s jayashankar slams canada )
ഇന്ത്യൻ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിച്ചെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. അതിനാലാണ് കാനഡക്കാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതെന്നും ഭീകരവാദവും അക്രമവും വിഘടനവാദവും കാനഡ പ്രോത്സാഹിപ്പിക്കുന്നു. ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയിൽ കാനഡ വിഷയം ചർച്ചയായെന്ന് എസ്.ജയശങ്കർ അറിയിച്ചു.
അതേസമയം, ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇന്ത്യ കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോർട്ട്. അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചതിനെ തുടർന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാധികളുടെ താവളമായി കാനഡ മാറുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ഇന്ത്യ നൽകിയത്. നിജ്ജാറിന് ഐഎസ്‌ഐയുമായുള്ള ബന്ധം ഉൾപ്പെടെ ഇന്ത്യ ഡോസിയറിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പാകിസ്താനിൽ നിന്നുള്ള ഒരു ഗുണ്ടാ നേതാവ് കാനഡയിൽ എത്തിയിരുന്നു. ഈ വ്യക്തിക്കുവേണ്ട പിന്തുണ നൽകാൻ ഐഎസ്‌ഐ നിജ്ജാറിന് മേൽ സമ്മർദം ചെലുത്തിയിരുന്നു. ആദ്യഘട്ടത്തിൽ നിജ്ജാർ വഴങ്ങിയിരുന്നുവെങ്കിലും പിന്നീട് ഈ സമീപനത്തിൽ മാറ്റം വന്നു. ഈ വിരോധമാണ് ഐഎസ്‌ഐയെ നിജ്ജാറിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഒപ്പം നിജ്ജാറിന്റെ കൊലപാതകം ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കാനും, ഇന്ത്യകാനഡ ബന്ധത്തിൽ വിള്ളൽ വീഴ്ത്താനും, ഫൈവ് ഐ രാജ്യങ്ങളെ ഇന്ത്യയ്ക്ക് എതിരെയാക്കാനും ഐഎസ്‌ഐ ലക്ഷ്യമിട്ടു.
സംഭവത്തിൽ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടുവെന്നാണ് റിപ്പോർട്ട്.
Story Highlights: s jayashankar slams canada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here