വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരന്‍ പിടിയില്‍

കോഴിക്കോട് സഹോദരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. പുതുപ്പാടി സ്വദേശിയായ യുവാവാണ് പ്രായപൂർത്തി ആവാത്ത സഹോദരിയെ പീഡിപ്പിച്ചത്. പെൺകുട്ടി സുഹ്യത്തുകളോട് സംഭവം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രണ്ടുവര്‍ഷത്തോളമായി വിദ്യാര്‍ത്ഥിനിയെ സഹോദരന്‍ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി ഇക്കാര്യം കൂട്ടുകാരിയോട് പറയുന്നത്. തുടര്‍ന്ന് കൂട്ടുകാരി സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു.
അവര്‍ ചോദിച്ചപ്പോള്‍ വിവരങ്ങള്‍ സത്യമാണെന്ന് പെണ്‍കുട്ടി തുറന്ന് സമ്മതിച്ചു. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു.
ചൈല്‍ഡ് ലൈനാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Story Highlights: Student student sexually assaulted by brother Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here