Advertisement

എറണാകുളത്ത് ഒരു പുതിയ കാന്‍സര്‍ സെന്റര്‍ കൂടി; ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

September 30, 2023
Google News 2 minutes Read

സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാന്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പുതിയ കാന്‍സര്‍ സെന്റര്‍ എറണാകുളത്ത് തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 25 കോടി രൂപ മുതല്‍മുടക്കില്‍ ആറു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാന്‍സര്‍ സെന്റര്‍ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും.(A new cancer center in Ernakulam)

കാന്‍സര്‍ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകള്‍ ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ കാന്‍സര്‍ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാന്‍സര്‍ സെന്ററിനുണ്ട്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

മുഖ്യമന്ത്രിയുടെ കുറിപ്പ്:

സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാന്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പുതിയ കാന്‍സര്‍ സെന്റര്‍ എറണാകുളത്ത് തയ്യാറായിരിക്കുകയാണ്. 25 കോടി രൂപ മുതല്‍മുടക്കില്‍ ആറു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാന്‍സര്‍ സെന്റര്‍ ഈ വരുന്ന ഒക്ടോബര്‍ 2 ന് നാടിന് സമര്‍പ്പിക്കും. കാന്‍സര്‍ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകള്‍ ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ കാന്‍സര്‍ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാന്‍സര്‍ സെന്ററിനുണ്ട്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ഔട്ട് പേഷ്യന്റ് യൂണിറ്റ്, കീമോതെറാപ്പി വാര്‍ഡ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായ വാര്‍ഡുകള്‍, കാന്‍സര്‍ ജനറല്‍ ഐ സി യു, കീമോതെറാപ്പിക്ക് വിധേയമാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിലെ അളവുകുറഞ്ഞാല്‍ അടിയന്തിര ചികിത്സ നല്‍കുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐ സി യു എന്നിവ പുതിയ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഓരോ നിലകളിലായി നഴ്‌സിംഗ് സ്റ്റേഷനുകളും ഡോക്ടര്‍മാരുടെ പ്രത്യേക മുറികളും രോഗികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് ഇവിടെ ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. ഈ കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ആരോഗ്യവും ക്ഷേമവും നിറഞ്ഞ കൂടുതല്‍ മെച്ചപ്പെട്ട നാടായി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ സര്‍വ്വതലസ്പര്‍ശിയായ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. എറണാകുളത്ത് നിലവില്‍ വരുന്ന കാന്‍സര്‍ സെന്റര്‍ ഈ ദിശയിലുള്ള വലിയ ചുവടുവെപ്പാകും.

Story Highlights: A new cancer center in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement