മന്ത്രി വീണ ജോര്‍ജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് കെ എം ഷാജി

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. വീണാ ജോര്‍ജിനെതിരെ പറഞ്ഞ സാധനം എന്ന വാക്ക് പിന്‍വലിക്കുന്നു. ആരോഗ്യമന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും അറിയില്ലെന്നാണ് ഉദ്ദേശിച്ചത് എന്നും കെ എം ഷാജി പറഞ്ഞു.
ഒരു വ്യക്തിക്കെതിരായ പരാമര്‍ശമല്ല, വകുപ്പിലെ കാര്യങ്ങളെ കുറിച്ചാണ് താന്‍ പറഞ്ഞത്. സൗദിയിലെ ദമാമില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി പരിപാടിയിലാണ് ഷാജിയുടെ പ്രതികരണം. പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനമാണ് കെ എം ഷാജിക്ക് നേരെയുണ്ടായത്. സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.
മലപ്പുറം കുണ്ടൂര്‍ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയില്‍ സംസാരിക്കവെയാണ് കെ.എം ഷാജി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. വീണാ ജോര്‍ജിന് ഒരു കുന്തവും അറിയില്ല. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത. ആരോഗ്യമന്ത്രി ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: KM Shaji withdraws misogynist remarks against Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here