Advertisement

‘കെഗു എന്നു നീട്ടി വിളിച്ചുകൊണ്ടു വരുന്ന അപ്പൂപ്പന്‍; ആരു പറഞ്ഞു കോടിയേരി അപ്പൂപ്പന്‍ പോയെന്ന്’; മുഖ്യമന്ത്രിയുടെ പേരക്കുട്ടി

October 1, 2023
Google News 3 minutes Read
kodiyeri balakrishnan

സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരക്കുട്ടി ഇഷാന്‍. കോടിയേരി അപ്പൂപ്പന്റെ ആ ഭംഗിയുള്ള ചിരിയും വര്‍ത്തമാനം പറച്ചിലും എന്റെ ഉള്ളില്‍ സങ്കടം വരുത്തുന്നു എന്ന് ഇഷാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കെഗു എന്ന് നീട്ടി വിളിച്ചുകൊണ്ടു വരുന്ന അപ്പൂപ്പന്‍ ഇത്ര വേഗം നമ്മളെയെല്ലാം വിട്ട് പോയതെന്ന് ഇഷാന്‍ കുറിക്കുന്നു.

ആരു പറഞ്ഞു കൊടിയേരി അപ്പൂപ്പന്‍ പോയെന്ന്. ഇപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടല്ലോ എന്ന് ഇഷാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ആരായിരുന്നു എനിക്ക് കോടിയേരി അപ്പൂപ്പന്‍ എന്നു കുറിച്ചുകൊണ്ടായിരുന്നു ഇഷാന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.

ഇഷാന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

ആരായിരുന്നു എനിക്ക് കോടിയേരി അപ്പൂപ്പന്‍… എ.കെ.ജി ഫ്‌ലാറ്റില്‍ വരുമ്പോഴെല്ലാം.. ‘ആ കെഗു ‘ എന്ന് നീട്ടി വിളിച്ചുകൊണ്ടു വരുന്ന അപ്പൂപ്പന്‍ ഇത്ര വേഗം നമ്മളെയെല്ലാം വിട്ട്…. ഒരിക്കലും കാണാന്‍ കഴിയാത്ത ഒരിടത്തേക്ക്… പോകുമെന്ന് വിചാരിച്ചതേ ഇല്ല.. കോടിയേരി അപ്പൂപ്പന്റെ ആ ഭംഗിയുള്ള ചിരിയും വര്‍ത്തമാനം പറച്ചിലും എന്റെ ഉള്ളില്‍ സങ്കടം വരുത്തുന്നു. കോടിയേരി അപ്പൂപ്പനും അച്ചാച്ചനും തമ്മിലുള്ള സൗഹൃദം… ഒന്നൊന്നായി വരുന്നു. കോടിയേരി അപ്പൂപ്പന്‍ വിട്ടുപിരിഞ്ഞ് ഒരു കൊല്ലം ആയെന്നു പറയുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.. ആ ചിരിയും വര്‍ത്തമാനവും എല്ലാം… എനിക്ക് ഇപ്പോഴും കാണാനാവുന്നുണ്ട്.

ആരു പറഞ്ഞു കൊടിയേരി അപ്പൂപ്പന്‍ പോയെന്ന്… ഇപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടല്ലോ… ഒരുകാലവും വിട്ടു പിരിയാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കൂപ്പുകൈ.

Story Highlights: C M Pinarayi Vijayan’s grandson Ishan remembers Kodiyeri Balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here