‘പാർട്ടിക്കെതിരായ ആക്രമണങ്ങൾ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്നത് തീരാ ദുഃഖം’; എം.വി ഗോവിന്ദൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പാർട്ടിക്കുമെതിരെ വലിയ രീതിയിലുള്ള കടന്നാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഈ അക്രമങ്ങളെ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്നത് തീരാ ദുഃഖമാണ് പാർട്ടി ഇന്ന് അഭിമുഖീകരിക്കുന്നത്. സങ്കീർണമായ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാനും വ്യക്തമായ ദിശാബോധത്തോടെ മുന്നോട്ടുപോകാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. പാർട്ടിക്കെതിരായ മാധ്യമ വേട്ട അനുദിനം വർധിച്ചുവരികയാണ്. മാധ്യമ വേട്ടയ്‌ക്ക് ഒപ്പം നിൽക്കുകയാണ് ഇഡി. പ്രതിപക്ഷ വേട്ടയ്ക്ക് പിന്നിൽ ചില മാധ്യമങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അറുപിന്തിരിപ്പൻ ആശയത്തിന് വേണ്ടിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Story Highlights: ‘Kodiyeri is not there to face the attacks against CPIM’; MV Govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here