റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 14 കാരന് ദാരുണാന്ത്യം

ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 14 കാരന് ദാരുണാന്ത്യം. റെയിൽവേ ട്രാക്കിന് സമീപം സുഹൃത്തുക്കൾക്കൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. ഉത്തർപ്രദേശ് ബരാബങ്കി ജില്ലയിലെ ജഹാംഗീരാബാദ് രാജ് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ജഹാംഗീരാബാദ് പ്രദേശത്തെ തേരാ ദൗലത്പൂർ ഗ്രാമത്തിൽ താമസിക്കുന്ന 14 കാരനായ ഫർമാനാണ് മരിച്ചത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം റെയിൽവേ ട്രാക്കിന് സമീപം വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ പാളത്തിന് അടുത്തേക്ക് നടന്നെത്തിയ കുട്ടിയെ എക്സ്പ്രസ്സ് ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ ദൃശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
UP Teen Creating Reels On Railway Tracks Mowed Down By Train; Chilling Visuals Surfacepic.twitter.com/OXaj0xaMFr
— Balanced Report (@reportbalanced) September 30, 2023
Chilling visuals from the horrific sight have surfaced online. The disturbing video records the moment when identified as 14-year-old Farmaan walked on railway tracks…
Story Highlights: Train runs over teen making reel along railway tracks in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here