യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പ്രതികളിലൊരാൾ ഇരയുടെ ഭർത്താവ് പ്രതിയായ കൊലപാതക കേസിലെ സാക്ഷി

മധ്യപ്രദേശിൽ 35 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. നാല് പേർ ചേർന്ന് പീഡിപ്പിച്ച ശേഷം യുവതിയെ വയലിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളിലൊരാൾ ഇരയുടെ ഭർത്താവ് പ്രതിയായ കൊലപാതക കേസിലെ സാക്ഷിയാണെന്നും പൊലീസ്.
മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച, പരിക്കേറ്റ ഒരു സ്ത്രീ ബോധരഹിതയായി വയലിൽ കിടക്കുന്നതായി കണ്ട ഗ്രാമവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയെ ഷഡോറയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ അശോക് നഗറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് സബ് ഡിവിഷണൽ ഓഫീസർ വിവേക് ശർമ്മ പറഞ്ഞു. പരിചയമുള്ള മൂന്ന് പേർ ചേർന്നാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് ഇര മൊഴി നൽകി. കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാൾ ഇരയുടെ ഭർത്താവ് പ്രതിയായ കൊലപാതക കേസിലെ സാക്ഷിയാണ്. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: 35-Year-Old Woman Kidnapped, Gang-Raped By 4 In Madhya Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here