‘ഒരു ട്രാൻസ്‌ജെൻഡറിനോട് തോറ്റു’; ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം

ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം. ഹെപ്റ്റാത്തലൺ മെഡൽ ജേതാവായ നന്ദിനി അഗസാരയെ ട്രാൻസ്‌ജെൻഡർ എന്ന് വിളിച്ച് സ്വപ്‌ന ബർമൻ. നന്ദിനി അഗസാരയാണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. സ്വപ്ന ഭർമ്മന് നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞിരുന്നുളളു. ഇതിന് പിന്നാലെയാണ് അധിക്ഷേപം.
ജക്കാർത്തയിൽ സ്വർണം നേടിയെങ്കിലും ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഹെപ്റ്റാത്തലണിൽ ബംഗാളി താരത്തിന് വെറുംകൈയോടെയാണ് മടങ്ങേണ്ടി വന്നത്. ഏഷ്യൻ ഗെയിംസിൽ വെറും 4 പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്വപ്‌ന ബർമന് മെഡൽ നഷ്ടമായത്. ഇതിന് പിന്നാലെയാണ് ഗുരുതര ആക്ഷേപവുമായി സ്വപ്‌ന രംഗത്തെത്തിയത്. വെങ്കലം നേടിയ ടീമംഗം നിയമങ്ങൾ ലംഘിച്ചുവെന്നും താരം ആരോപിച്ചു.
“ചൈനയിലെ ഹാങ്ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഒരു ട്രാൻസ്‌ജെൻഡർ വനിതയോട് എനിക്ക് എന്റെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ നഷ്ടമായി. അത്ലറ്റിക്സ് നിയമങ്ങൾ ലംഘിച്ചു. അതുകൊണ്ട് എനിക്ക് എന്റെ മെഡൽ തിരികെ വേണം. സഹായിക്കൂ, ദയവായി എന്നെ പിന്തുണയ്ക്കൂ” തോൽവിക്ക് പിന്നാലെ ബർമാൻ ട്വീറ്റ് ചെയ്തു.
Story Highlights: ‘I lost to a transgender’: Defending champion Swapna Barman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here