കാരുണ്യത്തിന്റെ കരങ്ങളുമായി കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്റൈന്‍ ചാപ്റ്റര്‍

ബഹ്റൈന്‍ പ്രവാസി സമൂഹത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മികവുറ്റ പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്ന കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ഇക്കഴിഞ്ഞ ദിവസം ആലിയിലെ വര്‍ക്ക് സൈറ്റില്‍ ഒരുക്കിയ പരിപാടിയില്‍ നിരവധി തൊഴിലാളികള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളും, പഴവര്‍ഗ്ഗങ്ങളും ശീതള പാനീയങ്ങളും ഉള്‍പ്പെടെയുള്ളവയാണ് വിതരണം ചെയ്തത്.
‘ഹംഗര്‍ ഫ്രീ എക്സ്പാട്രിയേറ്റ്സ്’ എന്ന ആശയത്തില്‍ ജൂലൈയില്‍ ആരംഭിച്ച് ഇപ്പോഴും തുടരുന്ന കാരുണ്യയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വേനല്‍ക്കാലത്ത് കൊടും ചൂടില്‍ ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ പുറം തൊഴിലില്‍ ഏര്‍പ്പെടുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുകയാണ്.
ഐ സി ആര്‍ എഫ് ചെയര്‍മാന്‍ ഡോ.ബാബുരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ഭക്ഷണ വിതരണ പരിപാടിയില്‍ കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരി ഫ്രാന്‍സിസ് കൈതാരത്ത് ,പ്രസിഡന്റ് മോനി ഒടിക്കണ്ടത്തില്‍, സെക്രട്ടറി സജി ജേക്കബ്,ജന.കണ്‍വീനര്‍ റെനീഷ് തോമസ് , ജോ.സെക്രട്ടറി ഷഹീ0 അലി, ജോ.ട്രഷറര്‍ നോബിന്‍ നസാര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്റൈന്‍ ചാപ്റ്റര്‍ കുടുംബാ0ഗങ്ങള്‍ അറിയിച്ചു.
Story Highlights: Karunya Welfare Forum Bahrain Chapter distributed food to workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here