ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനാലാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരിക്ക് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസില്‍ പാറുള്‍ ചൗധരിയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്. നേരത്തെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലും പാറുള്‍ സ്വര്‍ണം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പതിനാലാം സ്വര്‍ണനേട്ടമാണിത്.
ഷോട്ട്പുട്ടര്‍ തജീന്ദര്‍പാല്‍ സിംഗ് ടൂറും പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ജേതാവ് അവിനാഷ് സാബിളും നേടിയ മെഡലുകള്‍ക്കൊപ്പം ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍, ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്നുള്ള ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണനേട്ടമാണ് പാറുളിന്റേത്.
അതേസമയം, വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. 55.68 സെക്കന്റിലാണ് വിദ്യ ഫിനിഷ് ചെയ്തത്.ബഹ്‌റൈന്‍ താരം അഡെകോയ ഒലുവാകകെമി സ്വര്‍ണവും ചൈനയുടെ ജെയ്ഡി മോയ്‌ക്കോ വെള്ളിയും നേടി.
Story Highlights: Asian Games 2023 India’s Parul Chaudhary wins gold in 5000m
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here