ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം; വെള്ളിനേട്ടവുമായി മുഹമ്മദ് അഫ്സല്

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം. 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്സല് വെള്ളി നേടി.(Asian Games 2023 Muhammad Afzal wins silver in 800m)
പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് പുളിക്കലകത്ത് മുഹമ്മദ് അഫ്സല്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് കൂടിയായ അഫ്സല്, കഴിഞ്ഞ വര്‍ഷം ദേശീയ മീറ്റില്‍ എണ്ണൂറ് മീറ്ററില്‍ 21 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരുന്നു. ലോക സ്കൂള്‍ മീറ്റിലും ഏഷ്യന്‍ സ്കൂള്‍ മീറ്റിലും ഉള്‍പ്പെടെ നിരവധി ദേശീയ, രാജ്യന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരി സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പതിനാലായി. ഏഷ്യന്‍ ഗെയിംസില്‍ പാറുള്‍ ചൗധരിയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്. നേരത്തെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സിലും പാറുള്‍ സ്വര്‍ണം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പതിനാലാം സ്വര്‍ണനേട്ടമാണിത്.
Story Highlights: Asian Games 2023 Muhammad Afzal wins silver in 800m
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here