ചെറിയ ഇടവേള, അവധി ആഘോഷിക്കാൻ മമ്മൂട്ടി വിദേശത്തേക്ക്; ബിലാൽ പഴയ ബിലാൽ തന്നെയെന്ന് വി.കെ. പ്രശാന്ത് എംഎൽഎ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുടി വെട്ടിയൊതുക്കി താടിയെടുത്ത് സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മമ്മൂട്ടിയെ കാണാനാകുക. ‘‘ബിലാൽ പഴയ ബിലാൽ തന്നെ’ എന്നായിരുന്നു എംഎൽഎ വി.കെ. പ്രശാന്ത് ഈ ചിത്രം പങ്കുവച്ച് കുറിച്ചത്.(Mammoottys latest look trending)
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയുടെ ഈ ലുക്കെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എഴുതുന്നത്. മിഥുനും മമ്മൂട്ടിയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
അതേസമയം കണ്ണൂർ സ്ക്വാഡിന്റെ വമ്പൻ വിജയത്തിനുശേഷം സിനിമയിൽ നിന്നൊരു ചെറിയ ഇടവേള എടുത്ത് വിദേശത്ത് അവധി ആഘോഷിക്കാൻ പോകുകയാണ് മമ്മൂട്ടി. ഒക്ടോബർ അവസാനത്തോടെ യാത്ര പൂർത്തിയാക്കി മമ്മൂട്ടി തിരികെയെത്തും.ഇതിനുശേഷമാകും വൈശാഖ് ചിത്രത്തിൽ ജോയിൻ ചെയ്യുക. അച്ചായന്റെ വേഷത്തിലാകും മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സിനിമയുടെ മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിട്ടേക്കും.
കണ്ണൂര്‍ സ്ക്വാഡിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രമായിരിക്കും ഇത്. ചിത്രത്തിന്‍റെ പേര് അടിപിടി ജോസ് എന്നാണെന്ന് നേരത്തെ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടൈറ്റില്‍ അതല്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. കോട്ടയം കുഞ്ഞച്ചന്‍റെ തുടര്‍ച്ചയാണോ ചിത്രമെന്ന ചോദ്യത്തിന് അല്ലെന്നും വേറെ കഥയാണെന്നും മമ്മൂട്ടി പ്രതികരിച്ചിരുന്നു.
മമ്മൂട്ടി വീണ്ടും അച്ചായന്‍ കഥാപാത്രമായെത്തുന്ന ചിത്രം കോമഡി മാസ് എന്‍റര്‍ടെയ്നര്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. തെലുങ്ക് ചിത്രം യാത്ര 2 ലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.
Story Highlights: Mammoottys latest look trending
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here