Advertisement

ലോകകപ്പ് സന്നാഹമത്സരങ്ങൾ കളിക്കാനാവാതെ ഇന്ത്യ; കാര്യവട്ടത്തും പെരുമഴ, ടോസിടാൻ പോലും സാധിച്ചില്ല

October 3, 2023
3 minutes Read

കനത്ത മഴ മൂലം ടോസ് പോലും സാധ്യമാകാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ഇതോടെ ലോകകപ്പിന് മുന്നോടിയായി ഒറ്റ സന്നാഹമത്സരം പോലും കളിക്കാത്ത ടീമായി ഇന്ത്യ. ഗവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും കനത്ത മഴമൂലം ടോസിന് ശേഷം ഉപേക്ഷിച്ചിരുന്നു.(world cup cricket 2023 warm up match abandoned)

കാര്യവട്ടത്ത് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദി അനുവദിച്ച് കിട്ടാത്തതിലെ നിരാശ സന്നാഹമത്സരങ്ങളെങ്കിലും കണ്ട് തീര്‍ക്കാമെന്ന ആരാധകരുടെ പ്രതീക്ഷയാണ് മഴയില്‍ ഒലിച്ചു പോയത്. ലോകകപ്പില്‍ ആദ്യ മത്സരം ഈ മാസം എട്ടിന് ചെന്നൈയിലാണ് ഇന്ത്യ കളിക്കുന്നത്. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. സന്നാഹമത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യന്‍ ടീം തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് പോകും.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ രാവിലെ മുതല്‍ ശക്തമായതോടെ മത്സരം നടക്കാനുള്ള സാധ്യകള്‍ മങ്ങിയിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം കുറച്ചു നേരം മഴ മാറി നിന്നപ്പോള്‍ ഗ്രൗണ്ടിലെ കവറുകള്‍ നീക്കുകയും മത്സരം നടക്കുമെന്ന പ്രതീക്ഷ ഉണ്ടായെങ്കിലും മഴ വീണ്ടും എത്തി.കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരവും ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരവും മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു.

Story Highlights: world cup cricket 2023 warm up match abandoned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top