ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ അട്ടിമറിച്ച് അഫ്ഗാനിസ്താൻ സെമിയിൽ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ശ്രീലങ്കയെ അട്ടിമറിച്ച് അഫ്ഗാനിസ്താൻ സെമിഫൈനലിൽ. 8 റൺസിന് ശ്രീലങ്കയെ വീഴ്ത്തിയാണ് അഫ്ഗാൻ സെമിയിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 116 റൺസിന് ഓൾ ഔട്ടായെങ്കിലും ശ്രീലങ്കയെ 108 റൺസിന് എറിഞ്ഞിട്ട് വിജയിക്കാൻ അവർക്ക് സാധിച്ചു. സെമിയിൽ ഇന്ത്യയോ പാകിസ്താനോ ആവും അഫ്ഗാനിസ്താൻ്റെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താനെ നുവാൻ തുഷാരയുടെ 4 വിക്കറ്റ് പ്രകടനമാണ് തകർത്തുകളഞ്ഞത്. 51 റൺസ് നേടി നൂർ അലി സദ്രാൻ ടോപ്പ് സ്കോററായെങ്കിലും 52 പന്തുകൾ നേരിട്ടായിരുന്നു ഈ പ്രകടനം. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ 3 വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ ഗുൽബദിൻ നെയ്ബ്, ഖായിസ് അഹ്മദ് എന്നിവർ ചേർന്ന് ചുരുട്ടിക്കൂട്ടി. 22 റൺസ് നേടിയ ക്യാപ്റ്റൻ സഹൻ അറഛിഗെയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.
നേപ്പാളിനെ 23 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. പാകിസ്താനാവട്ടെ ഹോങ് കോങിനെ 68 റൺസിനു കീഴടക്കി.
Story Highlights: asian games afganistan won srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here