സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ നിജോ ഗിൽബെർട്ട് നയിക്കും; ടീമിൽ 10 പുതുമുഖങ്ങൾ

ഗോവയിൽ നടക്കുന്ന 77 ആമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ നിജോ ഗിൽബെർട്ട് നയിക്കും. ജി. സഞ്ജുവാണ് ഉപനായകൻ. സതീവൻ ബാലനാണ് മുഖ്യ പരിശീലകൻ. 11 ന് ഗുജറാത്തുമായാണ് കേരളത്തിൻ്റെ ആദ്യമത്സരം. നിലവിൽ കാലിക്കറ്റ് സർവകലാശാല റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്. 12 പരിചയ സമ്പന്നരും 10 പുതുമുഖ താരങ്ങളുമാണ് ടീമിലുള്ളത്. ഈ മാസം 8 ന് ടീം കോഴിക്കോട് നിന്ന് ഗോവയിലേക്ക് യാത്ര തിരിക്കും.
സന്തോഷ് ട്രോഫിയിൽ ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജമ്മു കശ്മീർ, അരുണാചൽപ്രദേശ് എന്നീ ടീമുകൾക്കൊപ്പമാണ് കേരളം പ്രാഥമിക റൗണ്ടിൽ കളിക്കുന്നത്.
2018ൽ കേരളം ചാമ്പ്യൻമാരായപ്പോൾ സതീവൻ ബാലനായിരുന്നു പരിശീലകൻ. കേരള ടീം പരിശീലക സ്ഥാനത്തേക്ക് സതീവൻ ബാലൻ അടക്കം അഞ്ചുപേരെയാണ് കേരള ഫുട്‌ബോൾ അസോസിയേഷൻ പരിഗണിച്ചിരുന്നത്. കേരളത്തിന്റെ മുൻ കോച്ച് ബിനോ ജോർജ്, കേരള ബ്ലാസ്റ്റേഴ്സ് അസി. കോച്ച് ടി ജി പുരുഷോത്തമൻ, മുൻ കർണാടക കോച്ച് ബിബി തോമസ്, ശ്രീനിധി ഡെക്കാൻ എഫ് സി കോച്ച് ഷഫീഖ് ഹസ്സൻ എന്നിവരെയാണ് പരിഗണന പട്ടികയിൽ ഉണ്ടായിരുന്നത്.
Story Highlights: santosh trophy team nijo gilbert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here