Advertisement

‘ഇന്ത്യയിലാണ് ഞങ്ങളെന്ന് തോന്നിയില്ല,നാട്ടിലേത് പോലെയായിരുന്നു’: ബാബര്‍ അസം

October 5, 2023
2 minutes Read

ഇന്ത്യയുടെ ആതിഥേയത്വത്തെ പ്രശംശിച്ച് പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം. ഇതുപോലൊരു സ്വീകരണം ഇന്ത്യയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നാട്ടിലേത് പോലെ തന്നെയാണ് ഇവിടെ തോന്നിയത്. നല്ല ആതിഥേയത്വമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.(India feeling at home babar assam)

ഇന്ത്യയിലാണ് ഞങ്ങളെന്ന് തോന്നിയില്ല. നാട്ടിലേത് പോലെയായിരുന്നു. ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല. ടീമിനോടുള്ള ആളുകള്‍ പ്രതികരിച്ച വിധം ഞങ്ങളെല്ലാവരും ആസ്വദിച്ചു. ഒരാഴ്ച ഹൈദരാബാദിലുണ്ടായിരുന്നു. നൂറ് ശതമാനം നല്‍കി കളിക്കാനും ടൂര്‍ണമെന്റ് ആസ്വദിക്കാനും ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണ് ഇതെന്നാണ് തോന്നുന്നതെന്നും ബാബര്‍ പറയുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഹൈദരാബാദിലെത്തിയപ്പോള്‍ വിമാനത്താവളം മുതല്‍ ഹോട്ടല്‍ വരെ ആളുകള്‍ ഞങ്ങളെ സ്വാഗതം ചെയ്തു. സന്നാഹ മത്സരം കളിച്ച ഗ്രൗണ്ടില്‍ വരെ ഞങ്ങള്‍ക്ക് നല്ല അനുഭവമായിരുന്നു. ഞങ്ങളുടെ ആരാധകര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നു. എല്ലാ മത്സരത്തിലും അങ്ങനെയൊരു പിന്തുണ ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ബാബര്‍ പറയുന്നു.

Story Highlights: India feeling at home babar assam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top