ട്രെയിൻ യാത്രയ്ക്കിടെ വൃദ്ധ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ വൃദ്ധ ദമ്പതികളുടെ ദേഹത്ത് സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. മദ്യലഹരിയിലായിരുന്ന 20 കാരൻ ദമ്പതികൾക്ക് മേൽ മൂത്രമൊഴിച്ചെന്നാണ് ആരോപണം. ഉത്തർപ്രദേശിൽ നിന്നുള്ള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന്റെ എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾക്കാണ് ദുരനുഭവം നേരിട്ടത്.
സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന്റെ ബി 3 കോച്ചിനുള്ളിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വൃദ്ധ ദമ്പതികൾ. ലോവർ ബർത്തുകളിൽ കിടക്കുകയായിരുന്ന ഇവർക്ക് മേൽ മദ്യലഹരിയിലായിരുന്ന യുവാവ് മൂത്രമൊഴിക്കുകയായിരുന്നു. സഹയാത്രികരാണ് വിവരം കോച്ച് അറ്റൻഡന്റിനെയും ടിടിഇയെയും അറിയിച്ചത്.
തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ കുത്തബ് വിഹാർ സ്വദേശിയായ റിതേഷ് എന്നയാളാണ് ദമ്പതികൾക്ക് മേൽ മൂത്രമൊഴിച്ചത്. ഇയാളെ ഝാൻസി റെയിൽവേ സ്‌റ്റേഷനിൽ ഇറക്കി വിട്ടു. പ്രതിയെ ആർപിഎഫിന് കൈമാറി. പ്രതി റിതേഷിനെതിരെ റെയിൽവേ ആക്ട് 145 പ്രകാരം കേസെടുത്തിട്ടുണ്ട്.
Story Highlights: Drunk passenger urinates on senior citizens onboard train in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here