മുനമ്പത്ത് ഫൈബർ ബോട്ട് മറിഞ്ഞു; നാല് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു

എറണാകുളം മുനമ്പത്ത് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. ഏഴുപേരെയാണ് ഇന്നലെ രാത്രി കാണാതായത്. മൂന്ന് പേരെ കണ്ടെത്തിയെങ്കിലും നാല് പേർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. മാലിപ്പുറത്തു നിന്നും മീൻ പിടിക്കാൻ പോയ സമൃദ്ധി എന്ന ബോട്ടാണ് മറിഞ്ഞത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് അപകടം.
കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെൻറിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
നാല് മണിക്കൂറോളം കടലിൽ കിടന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. മത്സത്തൊഴിലാളികളെ കരക്കെത്തിച്ചത് സെന്റ് ജൂഡ് വള്ളത്തിലെ തൊഴിലാളികളാണ്.
ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഫോർട്ട്‌കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.
Story Highlights: Four people missing boat accident in Munambam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here