സുരക്ഷ മുഖ്യം; എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ബാഗുകള്‍ നല്‍കി ഹ്യുണ്ടായ്

എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ബാഗുകളുമായി ഹ്യുണ്ടായ്. എല്ലാ വാഹനങ്ങളിലും ആറു എയര്‍ബാഗുകള്‍ നല്‍കുന്ന ആദ്യ മാസ് മാര്‍ക്കറ്റ് വാഹന നിര്‍മ്മാതാക്കളായി ഹ്യുണ്ടായ് മാറി. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ വെര്‍ണ അഞ്ചു സ്റ്റാര്‍ കരസ്ഥമാക്കിയതിന് പിന്നായൊണ് ഹ്യുണ്ടായിയുടെ പുതിയ തീരുമാനം. എല്ലാ മോഡലുകളുടെയും അടിസ്ഥാന വകഭേദങ്ങള്‍ മുതല്‍ ആറു എരയര്‍ബാഗുകള്‍ ഉറപ്പാക്കാനാണ് കമ്പനി തീരുമാനം.
ഉയര്‍ന്ന മോഡലുകളില്‍ മാത്രമായിരുന്നു ഹ്യുണ്ടായി ആറു എയര്‍ബാഗുകള്‍ നല്‍കിയിരുന്നത്. ഗ്രാന്‍ഡ് ഐ 10, നിയോസ്, ഓറ, വെന്യു തുടങ്ങിയ വാഹനങ്ങളില്‍ ആറു എയര്‍ ബാഗുകള്‍ നല്‍കിയിരുന്നില്ല. കമ്പനിയുടെ പുതിയ തീരുമാനത്തോടെ 13 മോഡലുകള്‍ക്കും ആറു എയര്‍ ബാഗുകള്‍ നല്‍കും.
ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് എല്ലാ മോഡലുകളിലും ഹ്യുണ്ടായി നടപ്പാക്കിയിരുന്നു. ഇതിന് പുറമേ ഇഎസ്‌സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സുരക്ഷ സംവിധാനങ്ങള്‍ എക്സ്റ്റര്‍, ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ എന്നീ വാഹനങ്ങളുടെ അടിസ്ഥാന വകഭേദങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാ മോഡലുകളിലും കൊണ്ടുവന്നിരുന്നു.
Story Highlights: Hyundai to offer 6 airbags as standard across all models
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here