ഗില്ലിൻ്റെ അഭാവത്തിൽ കിഷൻ ആദ്യ കളി ഓപ്പൺ ചെയ്തേക്കും; മൂന്ന് സ്പിന്നർമാർ ടീമിലുണ്ടാവുമെന്ന് സൂചന

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ കളിയിൽ ഇഷാൻ കിഷൻ ഓപ്പൺ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പനി ബാധിച്ച ശുഭ്മൻ ഗിൽ ഒസ്ട്രേലിയക്കെതിരെ കളിക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ കിഷൻ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. അതുകൊണ്ട് തന്നെ സൂര്യകുമാർ യാദവ് മധ്യനിരയിൽ കളിക്കാനും സാധ്യതയുണ്ട്.
ഡെങ്കിപ്പനി ബാധിച്ച ഗിൽ ആദ്യ കളി കളിക്കില്ലെന്ന് തന്നെയാണ് ഇന്ത്യൻ ടീമിനോടടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ചെന്നൈയിൽ നടത്തിയ പരിശോധനയിൽ ഗില്ലിന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു എന്നാണ് വിവരം. ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ എട്ടാം തീയതി നടക്കുന്ന ആദ്യ മത്സരത്തിലും 11ന് ന്യൂഡൽഹിയിൽ അഫ്ഗാനിസ്താനെതിരെ നടക്കുന്ന രണ്ടാം മത്സരത്തിലും താരം കളിച്ചേക്കില്ല.
സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യ മൂന്ന് സ്പിന്നർമാരുമായി ഇറങ്ങുമെന്നും സൂചനയുണ്ട്. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ ഓസീസിനെതിരെ ഇറങ്ങും. ബുംറയും സിറാജുമാവും പേസർമാർ.
Story Highlights: ishan kishan open shubman gill india world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here