“വാഗ്ദാനങ്ങൾ പോലെ സത്യപ്രതിജ്ഞയും മറന്നുപോയോ?”; രാഹുലിനെതിരായ പോസ്റ്ററിൽ പ്രിയങ്ക ഗാന്ധി

നിർണായക ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പരം ആരോപണങ്ങളുമായി കളം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും കോൺഗ്രസും. സോഷ്യൽ മീഡിയയിൽ ഇരുപാർട്ടികൾക്കിടയിലുള്ള പോസ്റ്റർ യുദ്ധം അനുദിനം വർധിച്ചുവരികയാണ്. അതിനിടെ രാഹുൽ ഗാന്ധിയെ പുതിയ കാലത്തെ രാവണനായി ചിത്രീകരിക്കുന്ന ഒരു പോസ്റ്റർ ബിജെപിയുടെ ഔഡോഗിക എക്സ് ഹാൻഡിൽ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. ഈ പോസ്റ്ററിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.
“ബഹുമാന്യനായ നരേന്ദ്രമോദി ജി ജെ.പി നദ്ദ ജി, രാഷ്ട്രീയവും സംവാദവും ഏത് തരം അധഃപതനത്തിലേക്കാണ് നിങ്ങൾ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പാർട്ടിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ നിന്ന് പോസ്റ്റ് ചെയ്യുന്ന പ്രകോപനപരമായ ട്വീറ്റുകളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? വാഗ്ദാനങ്ങൾ പോലെ സത്യപ്രതിജ്ഞയും നിങ്ങൾ മറന്നുപോയോ?” – പ്രിയങ്ക ട്വീറ്റ് ചെയ്തു.
അതേസമയം ബിജെപിക്ക് മറുപടിയായി കോൺഗ്രസും പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. “ഏറ്റവും വലിയ നുണയൻ” എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എക്സിൽ പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ്. കൂടാതെ, മറ്റൊരു പോസ്റ്ററിൽ പ്രധാനമന്ത്രിയെ ‘ജുംല ബോയ്’ എന്നാണ് വിളിച്ചിരുന്നത്.
Story Highlights: Priyanka Gandhi Slams BJP Over Rahul Gandhi Poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here