രാഹുൽ ഗാന്ധിയുടെ വളർത്തുനായയുടെ പേര് ‘നൂറി’; മുസ്ലിങ്ങളെ അപമാനിക്കുന്ന നടപടിയെന്ന് എഐഎംഐഎം നേതാവ്

രാഹുൽ ഗാന്ധി വളർത്തുനായയ്ക്ക് ‘നൂറി’ എന്ന് പേരിട്ടതിനെതിരെ എഐഎംഐഎം നേതാവ്. രാഹുല്‍ തന്റെ നായ്ക്കുട്ടിക്ക് നൂറിയെന്ന് പേരിട്ടത് മുസ്‌ലിം പെണ്‍കുട്ടികളെയും സമുദായത്തെ ഒന്നാകെയും അപമാനിക്കുന്നതാണെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്–ഇ–ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് മുഹമ്മദ് ഫര്‍ഹാന്‍ ആരോപിച്ചു. മുസ്‌ലിങ്ങൾ സാധാരണയായി പെണ്‍മക്കള്‍ക്കിടുന്ന പേരാണ് നൂറിയെന്നും അദ്ദേഹം വാദിക്കുന്നു.(Rahul gandhi naming pet dog noorie insult to muslim says aimim)
ഗോവയിൽ നിന്ന് മാതാവ് സോണിയാഗാന്ധിക്ക് സർപ്രൈസായി കൊണ്ടുകൊടുത്ത ജാക്ക് റസ്സൽ ടെറിയർ നായക്കുട്ടിക്കാണ് ‘നൂറി’ എന്ന് പേരിട്ടത്. നായയെ കൊണ്ടുവരികയും മാതാവിന് കൈമാറുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് എഐഎംഐഎം നേതാവിന്റെ വിമർശനം.’വളർത്തുനായയ്ക്ക് ‘നൂറി’ എന്ന് പേരിട്ട രാഹുൽ ഗാന്ധിയുടെ നടപടി അപലപനീയവും ലജ്ജാകരവുമാണ്.
നായയ്ക്ക് ”നൂറി’ എന്ന് പേരിട്ടത് അതേ പേരിലുള്ള മുസ്‌ലി പെൺകുട്ടികൾക്ക് അപമാനമാണ്. മുസ്‌ലിം സമുദായത്തോടും പെൺകുട്ടികളോടും ഗാന്ധി കുടുംബത്തിന്റെ ബഹുമാനത്തെ പ്രതികൂലമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനം’- എഐഎംഐഎം നേതാവ് പറഞ്ഞു.
ഗോവയിൽ നിന്ന് നായ്ക്കുട്ടിയെ ദത്തെടുത്തതും വിമാനത്തിൽ അമ്മയ്ക്ക് സമ്മാനമായി ഡൽഹിയിലേക്ക് കൊണ്ടുവരുന്നതും വീട്ടിലെത്തി സോണിയയ്ക്ക് കൈമാറുന്നതും കാണിക്കുന്ന വിഡിയോ രാഹുൽ ഗാന്ധി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്.
Story Highlights: Rahul gandhi naming pet dog noorie insult to muslim says aimim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here