Advertisement

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ താൽകാലിക ജീവനക്കാരിയായ ദളിത് യുവതിക്ക് നേരെ പീഡനശ്രമം

October 6, 2023
2 minutes Read
Kozhikode rape attempt

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ താൽകാലിക ജീവനക്കാരിയായ ദളിത് യുവതിക്ക് നേരെ പീഡനശ്രമം. ആശുപ്രത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർ സുരേഷ് ഡ്രസിംഗ് റൂമിനകത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. ആദ്യ ഘട്ടത്തിൽ പരാതി ആശുപത്രി അധികൃതർ മുഖവിലയ്ക്കെടുത്തില്ലെന്ന് യുവതി 24 നോട് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെ ഡ്രസിംഗ് റൂമിനകത്ത് സെക്യരിറ്റി സൂപ്പർ വൈസറായ സുരേഷ് ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചെന്നാണ് പരാതി. സംഭവം നടന്ന അന്ന് തന്നെ പരാതി നൽകിയെങ്കിലും ആശുപത്രി അധികൃതർ ഗൗരവത്തിലെടുത്തില്ലെന്ന് യുവതി പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം സുരേഷിന്റേയും കൂട്ടാളികളുടേയും ഭാഗത്ത് നിന്ന് പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിക്കുന്നതായി യുവതി ആരോപിച്ചു.

Story Highlights: Security Supervisor attempt to molest a woman in Kozhikode beach hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top