Advertisement

‘നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടയ്ക്കു’ സർക്കാരിനെതിരെ സഹകാരി സംഗമം നടത്താൻ യുഡിഎഫ്

October 6, 2023
Google News 2 minutes Read

സഹകരണമേഖലയിലെ പ്രതിസന്ധിക്കെതിരെ സഹകാരി സംഗമം നടത്താൻ യുഡിഎഫ്. ഈ മാസം 16ന് തിരുവനന്തപുരത്ത് സഹകാരി സംഗമം നടത്തും. യുഡിഎഫ് അനുകൂലികളായ സഹകാരികൾ സംഗമത്തിൽ പങ്കെടുക്കും. നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടയ്ക്കു എന്നാണ് മുദ്രാവാക്യം. കൂടാതെ സർക്കാരിനെതിരെ യുഡിഎഫ് കുറ്റവിചാരണ ജനസദസ് സംഘടിപ്പിക്കും. സർക്കാരിനെതിരായ കുറ്റപത്രം സംഘടിപ്പിക്കും.(UDF joint rally against Govt)

14 മണ്ഡലങ്ങളിലും കുറ്റവിചാരണ നടത്തും. 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനും സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും യോ​ഗം തീരുമാനിച്ചു.18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനാണ് യുഡിഎഫ് തീരുമാനം. ഇതിനിടയിൽ തന്നെ സഹകരണമേഖലയിലെ പ്രതിസന്ധി ഉയർത്തി സർക്കാരിനെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇതിന്റെ ഭാഗമായി കൊച്ചിയിൽ 16ന് സഹകാരി സംഗമം നടത്തും. ഇതിനു പിന്നാലെ സർക്കാരിന്റെ വിവിധ വീഴ്ചകൾ ചൂണ്ടിക്കാട്ടി 140 മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിച്ച് സർക്കാരിനെ കുറ്റവിചാരണ നടത്താനുള്ള തീരുമാനവും യോഗത്തിലെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് സംവിധാനം അടിത്തട്ടിൽ കൂടുതൽ ബലപ്പെടുത്താനും തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ബൂത്ത് തലം മുതൽ പുനഃക്രമീക്കാനാണ് യോഗത്തിന്റെ തീരുമാനം.

Story Highlights: UDF to hold joint rally against Govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here