Advertisement

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം; ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

October 7, 2023
Google News 3 minutes Read

2023 ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം. ബാഡ്മിന്റണ്‍ ഡബിള്‍സിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം. ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ്‌ രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.(satwik-chirag pair wins indias maiden badminton gold)

ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ്(21-18, 21-16) ഇന്ത്യന്‍ സഖ്യത്തിന്റെ ചരിത്ര നേട്ടം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്. 26 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 101 ആയത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഗെയിംസിന്റെ 14-ാം ദിനം ഇന്ത്യ നേടുന്ന ആറാമത്തെ മെഡലാണിത്. നേരത്തെ അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണമടക്കം നാല് മെഡലുകളും കബഡിയില്‍ സ്വര്‍ണവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. ഓജസ് പ്രവീണാണ് ഇന്ത്യയുടെ 24-ാം സ്വര്‍ണമെഡല്‍ നേടിയത്.

Story Highlights: satwik-chirag pair wins indias maiden badminton gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here